ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകള്‍ എം.വി.ഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നീക്കണം ; ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ക്കെതിരായ കേസില്‍ ഉത്തരവുമായി കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ക്കെതിരായ കേസില്‍ ഉത്തരവുമായി കോടതി. വാഹനത്തിലെ മുഴുവന്‍ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകള്‍ എം.വി.ഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നീക്കണം. വാഹനം നിയമാനുസൃതമായ രീതിയില്‍ തിരികെ സ്റ്റേഷനില്‍ ഏല്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. നിലവില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലാണ് വാഹനം സൂക്ഷിച്ചിരിക്കുന്നത്. കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ വ്യക്തമാക്കി. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെ തുടര്‍ന്നാണ് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇവരുടെ വാന്‍ പിടിച്ചെടുത്തത്.

ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ക്കെതിരെയും അവരുടെ നെപ്പോളിയന്‍ എന്ന കാരവനെതിരെയും കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഒമ്പതോളം നിയമലംഘനങ്ങള്‍ കാരവനില്‍ കണ്ടെത്തിയതായി മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കിയിരുന്നു. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് വ്ലോഗര്‍മാര്‍ നടത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...