കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് ഇ ജാഗ്രത ആപ്പ് ആരംഭിച്ചതായി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിയെത്തി കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് ഇ ജാഗ്രത ആപ്പ് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊവിഡ് രോഗലക്ഷണം ഉണ്ടെങ്കില്‍ വീഡിയോ കോള്‍ വഴി ഡോക്ടര്‍മാര്‍ രോഗികളോട് ബന്ധപ്പെടും. ചെറിയ ലക്ഷണം ഉള്ളവര്‍ക്ക് ആപ്പ് വഴി ടെലി മെഡിസിനിലൂടെ മരുന്ന് കുറിച്ച്‌ നല്‍കും. തുടര്‍ന്ന് മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച്‌ നല്‍കും. രോഗിയുടെ നില കൂടുതല്‍ ഗുരുതരമാണെങ്കില്‍ മെഡിക്കല്‍ ടീം ഉടന്‍ ആംബുലന്‍സ് അയച്ച്‌ സുരക്ഷ മാനദണ്ഡത്തോടെ രോഗിയെ കൊവിഡ് ആശുപത്രിയിലെത്തിക്കും.

ആശുപത്രിയില്‍ എത്തിച്ച്‌ സ്രവം എടുത്ത് പിസിആര്‍ പരിശോധനക്ക് അയക്കും. ഇത്തരത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം ഒരുക്കിയിരിക്കുന്നത്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിമാനത്തില്‍ തൊട്ടടുത്ത് ഇരുന്ന് യാത്ര ചെയ്തവരെല്ലാം നിരീക്ഷണത്തിലാണ്. അവരെ ട്രേസ് ചെയ്ത് കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...