റിയാദ് : സൗദിയിൽ കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരണപ്പെട്ടു. അതീഖയിലെ പച്ചക്കറി കടയിൽ ജോലി ചെയ്തു വരികയായിരുന്ന കൊല്ലം മൈനാഗപ്പള്ളി കടപ്പതുണ്ടിൽ ഷരീഫ് ഇബ്രാഹിം കുട്ടി (43)യാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ഷുമൈസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഖബറടക്കം സൗദിയിൽ. ഭാര്യ: സജ്ന. മക്കൾ: ജാസ്മിൻ ഷരീഫ്, മുഹമ്മദ് ഷാൻ.
സൗദിയിൽ കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു
RECENT NEWS
Advertisment