ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന 20 ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന 20 ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. ജിതേന്ദ്ര ഇ.വി എന്ന കമ്പിനിയുടെ സ്‌കൂട്ടറുകളാണ് കത്തിനശിച്ചത്. 40 ഇലക്‌ട്രിക് സ്‌കൂട്ടറുകളാണ് ട്രക്കില്‍ കൊണ്ടുപോയിരുന്നത്. കമ്പിനി കേന്ദ്രത്തില്‍ നിന്ന് ട്രക്ക് പുറപ്പെട്ടതിന് പിന്നാലെ പുക ഉയരുകയായിരുന്നു. തുടര്‍ന്നാണ് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ട്രക്കിലെ മുകള്‍ നിലയിലുണ്ടായിരുന്ന 20 സ്‌കൂട്ടറുകളും കത്തിനശിച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും സുരക്ഷക്ക് വലിയ പ്രാധാന്യമാണ് തങ്ങള്‍ നല്‍കുന്നതെന്നും കമ്പിനി വ്യക്തമാക്കി.

സമീപകാലത്തായി ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. ആറ് സംഭവങ്ങള്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ച്ച്‌ 26ന് ഒലയുടെ എസ്1 പ്രൊ സ്‌കൂട്ടറിന് പൂനയില്‍ തീപിടിച്ചിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപിടിച്ച്‌ 13കാരിയും പിതാവും മരിച്ചിരുന്നു. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വെച്ച്‌ ഉറങ്ങുന്നതിനിടെയായിരുന്നു അപകടം.

തീപിടിത്ത സംഭവങ്ങള്‍ ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്നത് കുതിപ്പ് നടത്താനൊരുങ്ങുന്ന ഇലക്‌ട്രിക് വാഹന മേഖലക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 1,34,821 ഇലക്‌ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2021-22ല്‍ 4,29,417 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...