ചെങ്ങന്നൂര്‍ : അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കുള്ള ഇ – ശ്രം കാർഡ് രജിസ്ട്രേഷൻ പുലിയൂർ പഞ്ചായത്തിൽ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി രമേശ് പേരിശ്ശേരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗോപൻ സൂര്യ, വാർഡ് മെമ്പർമാരായ ലേഖ അജിത്ത്, രാജേഷ് കുമാർ, പഞ്ചായത്ത് ഭാരവാഹികളായ സന്തോഷ്, അനി, ഹരിദാസ്, സജി, പുഷ്പ ഹരിമോഹൻ എന്നിവർ നേതൃത്വം നൽകി.
ഇ – ശ്രം കാർഡ് രജിസ്ട്രേഷൻ പുലിയൂർ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment