ഇ-സ്പോർട്സ് ലോകകപ്പ് സൗദിയിൽ ; 2024 ൽ ആദ്യ ടൂർണമെൻറ്

For full experience, Download our mobile application:
Get it on Google Play

റിയാദ് : കായിക ലോകത്ത് കുതിക്കുന്ന സൗദി അറേബ്യയിൽ ഇ-സ്പോർട്സ് ലോകകപ്പ് ആരംഭിക്കുന്നു. കീരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. വർഷം തോറും വേനൽക്കാലത്ത് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന ലോക ഇ-സ്പോർട്സ് ടൂർണമെൻറിന്റെ ആദ്യ പരിപാടി 2024-ൽ റിയാദിൽ നടക്കും. ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ടൂർണമെൻറായിരിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. റിയാദ് റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന ‘ന്യൂ വേൾഡ് സ്പോർട്സ് സമ്മിറ്റ്’ വേദിയിലാണ് ലോകകപ്പ് പ്രഖ്യാപനമുണ്ടായത്. കായിക മേഖലയിലും ഗെയിമിങ്, ഇ-സ്‌പോർട്‌സ് മേഖലയിലും പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ഗെയിമിങ്, ഇ-സ്‌പോർട്‌സ് മേഖലയുടെ പുരോഗതിക്ക് സംഭാവന നൽകുന്ന ഒരു പ്രധാന പ്ലാറ്റ്‌ഫോം ടൂർണമെൻറ് രൂപവത്കരിക്കും. ഇത് ഏറ്റവും പ്രമുഖമായ കായിക, അന്തർദേശീയ മത്സരങ്ങൾക്കുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ വികസന കുതിപ്പിന് സാക്ഷ്യം വഹിക്കുന്ന സൗദിയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു. ഇ-സ്‌പോർട്‌സ് ലോക കപ്പ് ഫൗണ്ടേഷൻ എന്ന പേരിലൊരു സ്ഥാപനം ആരംഭിക്കുമെന്നും ചടങ്ങിൽ കിരീടാവകാശി പ്രഖ്യാപിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ കനക്കുന്നു ; കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ; പിഎസ്‍സി പരീക്ഷകൾക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

അനധികൃത ബോർഡുകൾ സ്ഥാപിച്ചാൽ കോടതിയലക്ഷ്യ നടപടി ; തമിഴ്നാടിനെ മാതൃകയാക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ...

പൊൻമുടിയിൽ മണ്ണിടിച്ചിൽ ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു ; പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ...

സംസ്ഥാനത്ത് അതിതീവ്രമഴ ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ...