ഇ20 പെട്രോൾ : പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എ എ പി മാർച്ച് തടഞ്ഞ് ഡൽഹി പോലീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : 20 ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോളിനെ എതിർത്ത് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പാർട്ടി മാർച്ചുചെയ്യാൻ ശ്രമിച്ചത് ഡൽഹി പോലീസ് തടഞ്ഞു. ഡൽഹി മുൻമുഖ്യമന്ത്രിയും എ.എ.പി. ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ, ഇ20 പെട്രോളിനെ എതിർക്കുന്ന 2.30 ലക്ഷം പേരുടെ ഹർജികളുമായിട്ടായിരുന്നു മാർച്ച്. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച നേതാക്കൾ ഹർജികൾ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കെത്തിക്കാൻ പോലീസിന് കൈമാറി. പ്രതിഷേധപരിപാടികൾ തുടരുമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഫിറോസ് ഷാ റോഡിലെ എ.എ.പി. ആസ്ഥാനത്തുനിന്ന് മാർച്ച് തുടങ്ങി മീറ്ററുകൾ പിന്നിടുംമുൻപേ പോലീസ് തടഞ്ഞിരുന്നു.

ഒരുമാസം മുൻപേ പ്രധാനമന്ത്രിയെ കാണാൻ അനുമതി ചോദിച്ചിരുന്നതാണെന്നും അതനുവദിക്കാത്തത് ഏകാധിപത്യമാണെന്നും കെജ്‌രിവാൾ പിന്നീട് പത്രസമ്മേളനത്തിൽ ആരോപിച്ചു. ഏകപക്ഷീയമായി ഇ20 പെട്രോൾ അടിച്ചേൽപ്പിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദത്തിലാണ്. സാദാ പെട്രോൾ വാങ്ങാനും സൗകര്യം നൽകേണ്ടതാണ്. ഇ20 പെട്രോളിന്റെ വില കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കെജ്‌രിവാൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി.ജെ.പി. വക്താവും എം.പി.യുമായ സുധാംശു ത്രിവേദി ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...