E20 പെട്രോൾ ; ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് E20 പെട്രോൾ വ്യാപകമാക്കുന്നതിനിടെ ഉപഭോക്താക്കൾക്കിടയിൽ ഉയരുന്ന ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ. 20 ശതമാനം എത്തനോൾ കലർത്തിയ E20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില വാഹനങ്ങളുടെ മൈലേജിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ കുറവ് ഉണ്ടായേക്കാമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, അതുകൊണ്ട് മാത്രം E20 ഇന്ധനത്തെ വിലയിരുത്തരുതെന്നും പരിസ്ഥിതിക്കും വാഹനത്തിന്റെ പ്രകടനത്തിനും ഇത് നൽകുന്ന നേട്ടങ്ങൾ ഏറെ വലുതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് E20 പെട്രോൾ വില കുറഞ്ഞില്ലെന്ന ചോദ്യത്തിനും സർക്കാർ വിശദീകരണം നൽകി. രാജ്യത്തെ കർഷകരിൽ നിന്ന് എത്തനോൾ ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

ഉദാഹരണമായി ചോളത്തിൽ നിന്ന് നിർമ്മിക്കുന്ന എത്തനോൾ ലിറ്ററിന് 71.86 രൂപ നിരക്കിലാണ് സർക്കാർ വാങ്ങുന്നത്. ഇതിന് പുറമെ ഗതാഗതം, സംഭരണം, നികുതി തുടങ്ങിയ ചെലവുകളും ഉൾപ്പെടുന്നതിനാൽ E20 ഇന്ധനം നിലവിൽ സാധാരണ പെട്രോളിനേക്കാൾ വിലകുറഞ്ഞതാകുന്നില്ല. അതേസമയം അന്താരാഷ്ട്ര വിപണിയിൽ അസംസ്‍കൃത എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ E20യുടെ യഥാർഥ സാമ്പത്തിക നേട്ടം കൂടുതൽ വ്യക്തമായി അനുഭവിക്കാനാകുമെന്ന് സർക്കാർ വിലയിരുത്തുന്നു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 മുതൽ 130 ഡോളർ വരെ ഉയർന്നാൽ E20 ഇന്ധനം കൂടുതൽ ലാഭകരമാകുമെന്നും ഇന്ത്യയുടെ ഇന്ധനവിലയെ ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാനും ഇതിന് കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....