വിദ്യാഭ്യാസമന്ത്രിയുടെ മുന്നറിയിപ്പ് തള്ളി ; മൂന്നാം ദിവസവും മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച് അധ്യാപകര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിലവിലെ ഉത്തരസൂചികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം തുടര്‍ച്ചയായ മൂന്നാം ദിവസവും ബഹിഷ്‌കരിച്ച് അധ്യാപകര്‍. വിദ്യാഭ്യാസമന്ത്രിയുടെ മുന്നറിയിപ്പ് തള്ളിയാണ് അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത്. കുട്ടികള്‍ക്ക് വേണ്ടിയാണ് സമരം നടത്തുന്നത്. സമരം ചെയ്യുന്ന അധ്യാപകര്‍ക്ക് ഇതില്‍ നിന്ന് യാതൊരു പ്രയോജനവുമില്ല. നിലവിലെ സ്‌കീം അനുസരിച്ച് മൂല്യനിര്‍ണയം നടത്തിയാല്‍ വിദ്യാര്‍ഥികളുടെ ഭാവി ഇരുളടഞ്ഞുപോവും. മറ്റെല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയാലും കെമിസ്ട്രി പരീക്ഷയ്ക്ക് തോറ്റുപോവുന്ന അവസ്ഥയിലാവും വിദ്യാര്‍ഥികള്‍ എത്തിപ്പെടുക. അവരുടെ ഉന്നതവിദ്യാഭ്യാസത്തെ പൂര്‍ണമായും ബാധിക്കുമെന്നും അധ്യാപകര്‍ പ്രതികരിച്ചു. ഇതിന്റെ പേരില്‍ എന്ത് നടപടി സ്വീകരിച്ചാലും നേരിടാന്‍ തയ്യാറാണെന്നും അധ്യാപക പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

മൂല്യനിര്‍ണയത്തിനെത്തിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പ് തള്ളിക്കൊണ്ടാണ് തുടര്‍ച്ചയായ മൂന്നാംദിവസവും അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത്. 14 ജില്ലകളിലെയും അധ്യാപകരെ പങ്കെടുപ്പിച്ച് തയ്യാറാക്കിയ ഉത്തരസൂചിക അട്ടിമറിച്ച് മറ്റൊരു ഉത്തരസൂചിക ക്യാമ്പുകളില്‍ നല്‍കിയതിലാണ് അധ്യാപകരുടെ പ്രതിഷേധം. ഉത്തരസൂചികയില്‍ മാറ്റം വരുത്താതെ മൂല്യനിര്‍ണയം നടത്തില്ലെന്നാണ് അധ്യാപകരുടെ നിലപാട്. ബഹിഷ്‌കരണത്തെ തുടര്‍ന്ന് ഉത്തരസൂചിക തയ്യാറാക്കുന്നതില്‍ വീഴ്ചവരുത്തിയ 12 അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....