ഇയര്‍ഫോണ്‍, സേഫ്റ്റിപിൻ, താക്കോല്‍… രോഗിയുടെ വയറ്റിനകത്തെ വിചിത്ര സാധനങ്ങള്‍ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഢ്: കടുത്ത വയര്‍വേദനയെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്കു വിധേയനായ യുവാവിന്റെ വയറ്റില്‍നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഞെട്ടിപ്പിക്കുന്ന വസ്തുക്കള്‍. ഇയര്‍ഫോണ്‍, സേഫ്റ്റിപിൻ, താക്കോല്‍, സിപ്പ്, നട്ട്, ബോള്‍ട്ട് ഉള്‍പ്പെടെയുള്ള വിചിത്രകരമായ സാധനങ്ങളാണു 40കാരന്റെ വയറ്റിലുണ്ടായിരുന്നത്. പഞ്ചാബിലെ മോഗയിലാണു ഞെട്ടിപ്പിക്കുന്ന ശസ്ത്രക്രിയ നടന്നതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത വയര്‍വേദനയും പനിയും ഛര്‍ദിയും മൂലമാണ് മോഗയിലെ മെഡിസിറ്റി ആശുപത്രിയില്‍ 40കാരൻ ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണു യുവാവിന്റെ വയറ്റില്‍ നിരവധി സാധനങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയാണ് ഇതെല്ലാം പുറത്തെടുത്തത്.

തന്റെ കരിയറില്‍ ആദ്യത്തെ സംഭവമാണിതെന്ന് മെഡിസിറ്റി ഡയറക്ടര്‍ ഡോ. അജ്‌മേര്‍ കല്‍റ പ്രതികരിച്ചു. കാലങ്ങളായി രോഗിയുടെ വയറ്റിലെത്തിയതാണ് ഈ വസ്തുക്കളെല്ലാം. എല്ലാം വിജയകരമായി പുറത്തെടുക്കാനായിട്ടുണ്ടെങ്കിലും യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും അദ്ദേഹം അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുമുൻപാണ് കടുത്ത വയര്‍വേദന അനുഭവപ്പെട്ടതെന്ന് യുവാവിന്റെ കുടുംബം പറഞ്ഞു. എന്നാല്‍ സ്ഥിതി ഗുരുതരമാകുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയിലെത്തിയത്. എങ്ങനെയാണ് ഇതെല്ലാം വയറ്റിലെത്തിയതെന്ന് അറിയില്ല. എന്നാല്‍ ഇദ്ദേഹത്തിനു മാനസിക പ്രശ്‌നങ്ങളുണ്ടെന്നും കുടുംബം വെളിപ്പെടുത്തി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...