രാജ്‌കോട്ട് /ശ്രീനഗർ : ഗുജറാത്തിലെ രാജ്‌കോട്ടിലും കാശ്മീരിലും വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രാജ്‌കോട്ടിലും 3.0തീവ്രത കാശ്മീരിലും രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് നിലവിലെ വിവരം. രാജ്‌കോട്ടിന് 122 കിലോമീറ്റര്‍ അകലെ വടക്ക്-കിഴക്ക് ദിശയിലാണ് കനത്ത ഭൂകമമ്പം അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 8.13-ഓടെയാണ് സംഭവം. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ജമ്മു കശ്മീരില്‍ ഭൂചലനം ഉണ്ടായത്.
ഗുജറാത്തിലെ രാജ്കോട്ടിലും ജമ്മു കശ്മീരിലെ കട്രയിൽ നിന്ന് 90 കിലോമീറ്റർ ദൂരെയുമാണ് ഞായറാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടതെന്ന് ഭൂചലന ശാസ്ത്ര പഠന കേന്ദ്രം അറിയിച്ചു. രാജ്കോട്ടിൽ നിന്ന് 118 കിലോമീറ്റർ അകലെയുള്ള കച്ചിലെ ബച്ചാവു ആണ് പ്രഭവകേന്ദ്രം. ജമ്മു കശ്മീരിലെ ഭൂചലനത്തിനു 3.0 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കട്ര മേഖലയ്ക്ക് 90 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. പരുക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.