കോന്നി : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ നേരിയ ഭൂചലനം. സമൂഹ മാധ്യമങ്ങൾ വഴിയാണ് സംഭവം പുറം ലോകമറിഞ്ഞത്. മുറിഞ്ഞകൽ മുതൽ കൊല്ലം ജില്ലയുടെ ഭാഗങ്ങൾ വരെ ഭൂചലനം ഉണ്ടായതായാണ് സമൂഹ മാധ്യമങ്ങളിൽ വാർത്ത പരന്നത്. എന്നാൽ സംഭവം ഇതുവരെ ബന്ധപ്പെട്ട അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
മുറിഞ്ഞകൽ, കൂടൽ, കലഞ്ഞൂർ, പാടം, മഞ്ചള്ളൂർ, ചെളികുഴി, കൈലാസകുന്ന്, പുന്നല, ഇടത്തറ,ചാങ്കൂർ, പട്ടാഴി, മാലൂർ,കൊല്ലം ജില്ലയിലെ കുണ്ടയം, മലങ്കാവ്, പിടവൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ആണ് ഭൂചലനം ഉണ്ടായത്. രാത്രി 11.30നും 12 മണിക്കും ഇടയിലാണ് ഭൂചലനം. ഭൂചലനതോടൊപ്പം തന്നെ വലിയ ശബ്ദവും അനുഭവപെട്ടതായി പറയുന്നു. ഇരുപത് മുതൽ നാല്പത് സെക്കന്റ്‌ഓളം ഭൂചലനം നീണ്ടുനിന്നതായി പറയുന്നു. ആളപായമോ നാശ നഷ്ടങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.