തജിക്കിസ്ഥാന്‍: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഏഷ്യയില്‍ വീണ്ടും ഭൂചലനങ്ങള്‍. തജിക്കിസ്ഥാന്‍, മ്യാന്‍മര്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഞായറാഴ്ച ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനങ്ങളില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കു പടിഞ്ഞാറ് പസഫിക്കിലുള്ള ദ്വീപായ ന്യൂ ഗിനിയയിലും ഞായറാഴ്ച 5.79 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. മ്യാന്‍മറില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മ്യാന്‍മറില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇഎംഎസ്സി അറിയിച്ചു. മധ്യേഷ്യന്‍ രാജ്യമായ തജിക്കിസ്ഥാനില്‍ ഞായറാഴ്ച 16 കിലോമീറ്റര്‍ (10 മൈല്‍) ആഴത്തില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ (ഇഎംഎസ്സി) അറിയിച്ചു. ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായര്‍ രാവിലെ 9.18ഓടെയാണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറഞ്ഞു.