തിന്മക്ക് നേരെയുള്ള നന്മയുടെ വിജയം …പാപികള്‍ക്കുവേണ്ടി തന്റെ ജീവന്‍ ബലിയര്‍പ്പിച്ച ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു….ഇന്ന് സന്തോഷത്തിന്റെ ദിനം. എന്നാല്‍ കൊറോണയെന്ന മഹാമാരിയില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍ ഇന്ന് ദുഖിതരാണ്. ഈസ്റ്റര്‍ ദിനത്തില്‍ സ്വന്തം ഭവനത്തില്‍പോലും പോകാതെ മഹാമാരിക്കെതിരെ നമുക്കുവേണ്ടി പോരാടുന്നവര്‍ ഇപ്പോഴും കര്‍മ്മനിരതരാണ്.
നമുക്കും വിജയിക്കണം ..കൊറോണയെന്ന മഹാമാരിയെ കീഴ്പ്പെടുത്തണം. ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു നമ്മെ കൈപിടിച്ചുയര്‍ത്തട്ടെ ….യുദ്ധമുഖത്തെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ദൈവം കരുത്തും ആത്മവിശ്വാസവും നല്‍കട്ടെ …..
ഏല്ലാവര്‍ക്കും പത്തനംതിട്ട മീഡിയായുടെ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു.