നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. വിറ്റാമിൻ സി, കെ, ഫൈബര്‍, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ബ്രൊക്കോളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
ക്യാന്‍സര്‍ എല്ലാവരും ഭയക്കുന്ന രോഗമാണ്. പതിവായി ബ്രൊക്കോളി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കും. ബ്രൊക്കോളിയിലെ ആന്റി ഓക്‌സിഡന്റുകൾക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അർബുദത്തെ പ്രതിരോധിക്കാനും കഴിയും. പ്രത്യേകിച്ച്, ബ്രൊക്കോളിയിലെ ഒരു പ്രധാനപ്പെട്ട ഘടകമാണ് സള്‍ഫോറാഫെയ്ന്‍. ബ്രൊക്കോളിക്ക് കൈപ്പുരസം നല്‍ക്കുന്നതും ഈ ഘടകമാണ്. ഈ സള്‍ഫോറാഫെയ്‌ന് ഒരു പരിധിവരെ അര്‍ബുദസാധ്യത കുറയ്ക്കാമെന്നും ചില പഠനങ്ങള്‍ പറയുന്നു.
രണ്ട്…
ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവല്‍ കുറച്ച് ഹൃദയത്തെയും രക്തധമനികളയെും ഇവ സംരക്ഷിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മൂന്ന്…
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബ്രൊക്കോളി പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
നാല്…
ദഹന പ്രശ്നങ്ങളാണ് ചിലരെ അലട്ടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.