ദിവസവും ബ്രൊക്കോളി കഴിക്കൂ ; ആരോഗ്യഗുണങ്ങൾ ഏറെ, അറിയാം…!

For full experience, Download our mobile application:
Get it on Google Play

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. വിറ്റാമിൻ സി, കെ, ഫൈബര്‍, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ബ്രൊക്കോളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…
ക്യാന്‍സര്‍ എല്ലാവരും ഭയക്കുന്ന രോഗമാണ്. പതിവായി ബ്രൊക്കോളി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കും. ബ്രൊക്കോളിയിലെ ആന്റി ഓക്‌സിഡന്റുകൾക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അർബുദത്തെ പ്രതിരോധിക്കാനും കഴിയും. പ്രത്യേകിച്ച്, ബ്രൊക്കോളിയിലെ ഒരു പ്രധാനപ്പെട്ട ഘടകമാണ് സള്‍ഫോറാഫെയ്ന്‍. ബ്രൊക്കോളിക്ക് കൈപ്പുരസം നല്‍ക്കുന്നതും ഈ ഘടകമാണ്. ഈ സള്‍ഫോറാഫെയ്‌ന് ഒരു പരിധിവരെ അര്‍ബുദസാധ്യത കുറയ്ക്കാമെന്നും ചില പഠനങ്ങള്‍ പറയുന്നു.

രണ്ട്…
ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവല്‍ കുറച്ച് ഹൃദയത്തെയും രക്തധമനികളയെും ഇവ സംരക്ഷിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മൂന്ന്…
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ബ്രൊക്കോളി പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

നാല്…
ദഹന പ്രശ്നങ്ങളാണ് ചിലരെ അലട്ടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....