ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. പത്ത് നാൾ നീണ്ടു നിൽക്കുന്ന ഉത്സവം 22 ന് സമാപിക്കും. ഇന്ന് രാവിലെ 6 ന് പന്തീരായിരം നിവേദ്യത്തിനുള്ള പഴക്കുലകൾ തുകലശ്ശേരി ശ്രീമഹാദേവക്ഷേത്രത്തിൽ നിന്നും നാമജപത്തോടെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തി ചേർന്നു. തുടര്‍ന്ന് ബ്രാഹ്മണ പുരോഹിതര്‍ ചേര്‍ന്ന് പടറ്റിപഴം ഒരുക്കി ദേവന് നിവേദിച്ചു. ശേഷം ഭക്തര്‍ക്ക് പ്രസാദ വിതരണം നടത്തി.

9.30 ന് മഹാ ചതുശ്ശതം വഴിപാട് നടന്നു. 10.56 നും 11.30 മദ്ധ്യേയുള്ള മേടം രാശി ശുഭമുഹൂർത്തത്തിൽ തന്ത്രി മേമന ഇല്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നിർവഹിച്ചു. മേൽശാന്തിമാരായ ചുരൂർ മഠം ശ്രീകുമാർ നമ്പൂതിരി, രമേശ് വിഷ്ണു എന്നിവർ സഹകാർമ്മികത്യം വഹിച്ചു. തിരുവിതാം കൂർ ദേവസ്വം ബോർഡ് ജീവനക്കാർ, ക്ഷേത്രം ഉപദേശക സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് നടന്ന കൊടിയേറ്റ് സദ്യയിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....