രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കൂ ; അറിയാം ഗുണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് കൂടുതൽ ഗുണങ്ങൾ നൽകുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ പപ്പായ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

പപ്പായയിൽ പഞ്ചസാര കുറവാണെങ്കിലും നാരുകൾ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. അതുപോലെ തന്നെ വിറ്റാമിന്‍ സി അടങ്ങിയ പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കലോറി കുറവും നാരുകൾ കൂടുതലുമായ പപ്പായ  വെറും വയറ്റിൽ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...