പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിന് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ പ്രാദേശികതലത്തില്‍ ശേഖരിക്കുന്നതിന് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിനെ (ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്) ചുമതലപ്പെടുത്തി.
78-ാമത് ദേശീയ സാമ്പിള്‍ സര്‍വെയുടെ ഭാഗമായി വകുപ്പിലെ ഉദ്യോഗസഥര്‍, നഗര ഗ്രാമപ്രദേശങ്ങളിലെ തെരഞ്ഞെടുത്ത സാമ്പിളുകളില്‍ (തെരഞ്ഞെടുത്ത വാര്‍ഡുകളിലെ വീടുകള്‍) നിന്നും 2020 ഡിസംബര്‍ 31 വരെ വിവര ശേഖരണം നടത്തും. ആഭ്യന്തര വിനോദസഞ്ചാര ധനവ്യയം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ തയ്യാറാക്കുന്നതിനുളള വിവര ശേഖരണം എന്നിവയാണ് നടത്തുന്നത്.
ഭൂവിനിയോഗം (കാര്‍ഷിക, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുളളത്) വിവിധ കാര്‍ഷികവിളകളുടെ വിസ്തൃതി, ഉല്പാദനം, ജലസേചന വിവരങ്ങള്‍, ഉപയോഗിക്കുന്ന വളങ്ങള്‍ / ഉല്പാദന ചെലവ്, കര്‍ഷക തൊഴിലാളികളുടെ കൂലി തുടങ്ങി കാര്‍ഷികമേഖലയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഗവണ്‍മെന്റിന്റെ പദ്ധതി ആസൂത്രണത്തിന് ആവശ്യമാണ്. എല്ലാ പഞ്ചായത്തുകളിലെയും തെരഞ്ഞെടുക്കുന്ന സര്‍വെ നമ്പരുകളില്‍ നിന്നും ഇതിനാവശ്യമായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കും.
നിത്യോപയോഗ സാധനങ്ങളുടെ മൊത്ത-ചില്ലറവില നിലവാരം, കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വിലശേഖരണം, വേതനഘടന തുടങ്ങിയ വിവരങ്ങള്‍ തെരഞ്ഞെടുത്ത കടകളില്‍ നിന്നും ശേഖരിക്കുന്നതു കൂടാതെ കര്‍ഷകന് കൃഷിയിടത്തില്‍ ലഭിക്കുന്ന കാര്‍ഷികോല്‍പ്പനങ്ങളുടെ വില തെരഞ്ഞെടുത്ത കര്‍ഷകരില്‍ നിന്നും ശേഖരിക്കും.
വ്യക്തികളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലങ്ങളിലുളള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയാണ് ചെയ്യുന്നത്. ഈ വിവരങ്ങള്‍ നല്‍കുന്ന വ്യക്തികളുടെയോ, കുടുംബങ്ങളുടെയോ വിവരങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ പ്രസിദ്ധീകരിക്കില്ല. അവ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കും. വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രാദേശികതലങ്ങളില്‍ നിന്നുംശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത് ക്രോഡീകരിച്ച് തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുടെ നയരൂപീകരണത്തിലെ അടിസ്ഥാന വിവരമായതിനാല്‍ കൃത്യമായി വിവരങ്ങള്‍ ശേഖരിക്കുന്നത് അതീവ പ്രാധാന്യമുണ്ട്.
വിവരശേഖരണത്തിനായി വ്യക്തികളെയും സ്ഥാപനങ്ങളെയും സമീപിക്കുന്ന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ശരിയായ വിവരങ്ങള്‍ നല്‍കണമെന്നും വകുപ്പ് നടത്തുന്ന ഒരു സര്‍വെയ്ക്കും കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി ബില്‍ (സി.എ.എ) എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയുമായി യാതൊരു ബന്ധവുമില്ലായെന്നും പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.