നേമം താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി. മെഷീനില്ല ; അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

നേമം; നേമം താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി. മെഷീൻ ഇല്ലെന്ന പരാതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് ആവശ്യപ്പെട്ടു. തലസ്ഥാന നഗരത്തിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള ഏറ്റവും വലിയ താലൂക്ക് ആശുപത്രിയാണ് നേമം. നിരവധി കെട്ടിടങ്ങളും ആവശ്യാനുസരണം സ്ഥലവുമുള്ള ഇവിടെ ഇ.സി.ജി. എടുക്കാനെത്തിയാൽ ആശുപത്രിയുടെ മുന്നിലുള്ള സ്വകാര്യ ലാബിനെ സമീപിക്കാൻ ഡോക്ടർമാർ നിർദേശിക്കും.

ഇ.സി.ജി. ടെക്നീഷ്യൻ വൈകിയതിനാൽ രോഗി മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. സ്വകാര്യ ലാബുമായി ചേർന്നുള്ള അഴിമതിയാണ് നടത്തുന്നതെന്ന് സംശയമുള്ളതായി മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം പരാതിയിൽ പറഞ്ഞു. നേമം കഴിഞ്ഞാൽ നെയ്യാറ്റിൻകരയിൽ മാത്രമാണ് ആശുപത്രിയുള്ളത്. ആശുപത്രിയിൽ ഇ.സി.ജി. മെഷീൻ ഉണ്ടായിട്ടും ഉപയോഗിക്കാതിരിക്കുകയാണെങ്കിൽ ഡോക്ടർമാരുടെ ഒത്തുകളി ആരോഗ്യവകുപ്പ് വിജിലൻസ് അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...