ആറന്മുള : ആറന്മുള എന്‍ജിനിയറിംഗ് കോളേജിന്റെ സമീപത്തുകൂടി കുളമാപ്പൂഴിയിലേക്കുള്ള റോഡിന്റെ വശത്ത് പരിസ്ഥിതി സൗഹൃദ ആറന്മുള തണലോരം ഒരുങ്ങി. റോഡ് സൈഡില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ആള്‍ക്കാര്‍ക്ക് അവിടെ ഇരിക്കാനുള്ള ബഞ്ചും ഒരുക്കിയിട്ടുണ്ട്. നാടിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആള്ക്കാര് വന്നു വിശ്രമിക്കുകയും ഫോട്ടോ ഷൂട്ട് നടത്തുകയും ചെയ്യുന്നുണ്ട്. അങ്ങനെ ആറന്മുള തണലോരം ആകർഷണ കേന്ദ്രമായി മാറുകയാണ്. റോഡില്‍ ഒരു വശത്തു മരങ്ങളും മറുവശത്ത് ചെടികളും നട്ട് കൂടുതല്‍ മനോഹരമാക്കാനുള്ള നടപടികള്‍ തുടങ്ങി. കൂടാതെ ആറന്മുളയുടെ ചരിത്രവും കലാരൂപങ്ങളും കര കൗശല ഉത്പന്നങ്ങളുടെ വിവരണവും രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച് കൂടുതൽ ആകര്‍ഷണമാക്കാനും ഇവിടെയെത്തുന്ന ആള്‍ക്കാര്‍ക്ക് ആറന്മുളയുടെ ചരിത്രം മനസിലാക്കാനും പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























