വെച്ചൂച്ചിറ : കേരള കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മറ്റി 800-ാം വയൽ സിഎംഎസ് എൽപി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹൃദ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. വൈവിധ്യമാർന്നതും സ്കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാവുന്നതുമായ വിവിധ ഇനം മുന്തിയ ഇനം പച്ചക്കറി വിത്തുകൾ സ്കൂൾ പരിസരത്ത് നട്ടു പരിപാലിച്ച് ഓണക്കാലത്തിനു മുമ്പായി വിളവെടുക്കാവുന്ന വിധത്തിൽ നടത്തുന്ന വിപുലമായ പദ്ധതിക്ക് തുടക്കമായി. ഭക്ഷ്യോൽപാദനത്തോടൊപ്പം വിവിധ പ0ന ശേയികൾ നേടുന്നതിനുള്ള അവസരവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ജയിംസ് നിർവ്വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ.സോജി വർഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ മികച്ച പരിസ്ഥിതി സൗഹൃദ കർഷകനായ അരീപ്പറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ വളപ്പിൽ ഫലവൃക്ഷങ്ങൾ നടുന്ന പദ്ധതി മേഖല പ്രസിഡൻ്റ് റവ.ജെയ്സൻ പി വർഗീസും കുട്ടികൾക്കുള്ള വൃക്ഷത്തൈകളുടെ വിതരണം വൈസ് പ്രസിഡൻ്റ് റവ.ഷിബു തോമസ് സ്കറിയായും നിർവഹിച്ചു.
മേഖല പരിസ്ഥിതി കമ്മീഷൻ ചെയർമാൻ പിടി മാത്യു പദ്ധതി വിശദീകരണവും മേഖല കൺവീനർ ജോൺ സാമുവേൽ അനുബന്ധ പരിപാടികളും വിശദീകരിച്ചു. പ്രഥമാധ്യാപകൻ സാബു പുല്ലാട്ട് തൈകൾ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് രമാദേവി, മെമ്പർ റെസി ജോഷി, ട്രഷറാർ ജോൺ വി തോമസ്, പിടിഎ വൈസ് പ്രസസൻ്റ് ഷൈനി ജോർജ്ജ്, ജിബിൻ ജോൺ, ജോൺസൺ എന്നിവർ പ്രസംഗിച്ചു.