കൊടും ചൂട് : സ്കൂട്ടറിന്റെ സീറ്റിൽ ദോശചുട്ട് യുവാവ്

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് :  ഇന്ത്യയിലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചുട്ടുപൊള്ളുന്ന ചൂടിൽ വലയുകയാണ്. പലയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ചൂടിനെ പ്രതിരോധിക്കാനുള്ള വഴികളും ആളുകൾ തേടുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില 42.6 ഡിഗ്രി സെൽഷ്യസാണ്. ഇവിടെ നിന്ന് പുറത്ത് വരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

പുറത്ത് വെയിലത്ത് സ്കൂട്ടറിൻറെ സീറ്റിന് മുകളിൽ ദോശ മാവ് ഒഴിച്ച് ദോശ തയ്യാറാക്കുന്ന യുവാവിൻറെ വീഡിയോയാണിത്. ചുട്ടുപൊള്ളുന്ന ചൂടിൽ ദോശ ഉണ്ടാക്കുന്നതിന്റെ ഒരു വിഡിയോ ഹർഷ് ഗോയങ്ക ട്വിറ്ററിൽ പങ്കുവെച്ചു. വേനൽച്ചൂടിൽ വെസ്പയിലെ വിദഗ്ധർ തയ്യാറാക്കിയ ദോശ 40 ഡിഗ്രി ചൂടിൽ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ രംഗത്തെക്കുറിച്ച് രസകരമായ നിരവധി കമൻറുകളാണ് ആളുകൾ പങ്കുവയ്ക്കുന്നത്. ശനിയാഴ്ച വരെ ഉഷ്ണതരംഗം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ജൂണ് 15 ഓടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...