സാമ്പത്തികപ്രയാസം നേരിട്ട് കോൺഗ്രസ് ; വോട്ടിനും ചെലവിനും സഹായിക്കണം എന്ന് വീടുകയറി പറയാൻ ആലോചനയുമായി പാർട്ടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: തിരഞ്ഞെടുപ്പുപ്രചാരണം ചൂടാകുന്ന ഘട്ടത്തിലെത്തിയപ്പോൾ സാമ്പത്തികപ്രയാസം നേരിട്ട് കോൺഗ്രസ്. പ്രചാരണസാമഗ്രികൾ തയ്യാറാക്കാൻ പണക്കുറവ് വലിയ കടമ്പയായി. ‘സഹായിക്കണം, വോട്ടിനും ചെലവിനും’ എന്ന് വീടുകയറി പറയാനാണ് പാർട്ടി ഇപ്പോൾ ആലോചിക്കുന്നത്. 95 ലക്ഷം രൂപയാണ് ഒരു പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർഥിക്ക് ചെലവിടാവുന്ന നിയമപരമായ തുക. സാധാരണ മൂന്നുഘട്ടമായിട്ടാണ് ഹൈക്കമാൻഡ്‌ സഹായം വന്നിരുന്നത്. പ്രചാരണസാമഗ്രി തയ്യാറാക്കാൻ, സ്ഥാനാർഥി പര്യടനത്തിന്, നേതാക്കളുടെ പര്യടനത്തിന് എന്ന ക്രമത്തിലായിരുന്നു ഇത്. ഇക്കുറി ആദ്യഘട്ടം സഹായംപോലും എത്തിയിട്ടില്ല. അക്കൗണ്ടിൽ നടപടി നേരിട്ടതോടെ ഹൈക്കമാൻഡിൽനിന്നുള്ള കാര്യമായ സഹായം സംസ്ഥാനഘടകം പ്രതീക്ഷിക്കുന്നുമില്ല.

പല മണ്ഡലത്തിലും സ്ഥാനാർഥികൾ സ്വന്തംനിലയിൽ സംഘടിപ്പിച്ച പണംകൊണ്ടാണ് സാമഗ്രികൾ സജ്ജമാക്കിയത്. ചിലയിടങ്ങളിൽ പാർട്ടി എം.എൽ.എ.മാർതന്നെ പ്രാഥമിക പ്രചാരണസാമഗ്രി സജ്ജമാക്കി. പക്ഷേ, ഇപ്പോൾ ഉൗർജിതമായി നടക്കേണ്ട വീടുകയറ്റം അടക്കമുള്ള പ്രചാരണത്തിന് പണമില്ലായ്മ പ്രശ്നമാണ്. ഒരുദിവസത്തെ ജോലി വേണ്ടെന്നുവെച്ച് പ്രവർത്തനത്തിനിറങ്ങുന്നവർക്ക് ചെലവുകാശും കൊടുക്കേണ്ടതുണ്ട്. കെ. കരുണാകരൻ മന്ദിരം, ഐ.എൻ.ടി.യു.സി. ഫണ്ട് എന്നിവയ്ക്കായി സമീപകാലത്താണ് പിരിവ് നടത്തിയത്. തിരഞ്ഞെടുപ്പ് ചെലവിലേക്കായി ഒാരോ മണ്ഡലം കമ്മിറ്റിയും ഒാരോ ലക്ഷം രൂപവീതം സമാഹരിക്കാൻ തീരുമാനിച്ചിരുന്നു. ‘സമരാഗ്നി’ പരിപാടിയുടെ സമയത്താണിത് ചെയ്യാനുദ്ദേശിച്ചത്. ലക്ഷം രൂപയിൽ കാൽലക്ഷം വീതം കെ.പി.സി.സി.ക്കും ഡി.സി.സി.ക്കും നൽകി ബാക്കിയുള്ളത് മണ്ഡലം, ബൂത്ത് തലങ്ങളിൽ ഉപയോഗിക്കാമെന്നാണ് നിശ്ചയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...