രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ചരിത്ര വിജയം ; 18,840 വോട്ടുകളുടെ ഭൂരിപക്ഷം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ചരിത്ര വിജയം. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്. ആകെ പോള്‍ ചെയ്തതിന്റെ 42.27 ശതമാനം വോട്ടുകളും രാഹുല്‍ മാങ്കൂട്ടത്തില്‍ നേടി. പോസ്റ്റല്‍ വോട്ടുകളില്‍ 337 എണ്ണവും വോട്ടിങ് മെഷിനിലെ 58052 വോട്ടുകളും അടക്കം 58389 വോട്ടുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആകെ നേടിയത്. പോസ്റ്റല്‍ വോട്ടുകളില്‍ 34 വോട്ടിന്റെ ലീഡ് രാഹുല്‍ നേടി. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 39549 വോട്ടു നേടി. പോള്‍ ചെയ്തതിന്റെ 28.63 ശതമാനം. ഇതില്‍ 303 പോസ്റ്റല്‍ വോട്ടുകളും ഉള്‍പ്പെടുന്നു. മൂന്നാം സ്ഥാനത്തെത്തിയ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ 137 പോസ്റ്റല്‍ വോട്ടുകള്‍ അടക്കം 37293 വോട്ടുകള്‍ നേടി. പോള്‍ ചെയ്തതിന്റെ 27 ശതമാനമാണ് സരിന് ലഭിച്ചത്.

വോട്ടെണ്ണലിന്റെ ആദ്യ രണ്ട് റൗണ്ടുകളിലും ബിജെപിയുടെ സി കൃഷ്ണകുമാറിനായിരുന്നു ലീഡ്. മൂന്നാം റൗണ്ടില്‍ രാഹുല്‍ മുന്നിലെത്തി. അഞ്ചാം റൗണ്ടില്‍ കൃഷ്ണകുമാര്‍ ലീഡ് തിരിച്ചു പിടിച്ചു. ആറാം റൗണ്ടില്‍ വീണ്ടും മുന്നിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നീട് ഓരോ റൗണ്ടിലും ലീഡ് നില ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു. അഞ്ചാം റൗണ്ടിന് ശേഷം ഒരു ഘട്ടത്തിലും ബിജെപിക്ക് രാഹുലിന് ഒപ്പമെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പാലക്കാട് മണ്ഡലത്തിലെ തന്നെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയം നേടുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...