പെരുമ്പാവൂർ അർബൻ സഹകരണ സംഘം വായ്‌പത്തട്ടിപ്പ് ; നിക്ഷേപകർക്ക് ഉടൻ പണം തിരിച്ചു നൽകണമെന്ന് ലോകായുക്ത

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ : യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂർ അർബൻ സഹകരണ സംഘത്തിൽ വായ്പത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ 13 നിക്ഷേപകർക്ക് 45 ദിവസത്തിനകം പണം തിരിച്ചു നൽകണമെന്ന് ലോകായുക്ത വിധിച്ചു. നിക്ഷേപകർ ലോകായുക്തയിൽ നൽകിയ പരാതിയിലാണ് വിധിപറഞ്ഞത്.
ബാങ്ക് പ്രസിഡൻ്റും മുൻസെക്രട്ടറിമാരും ഹാജരാകാത്തതിനെ വിമർശിച്ചു. വായ്പത്തട്ടിപ്പ് നടത്തിയ കേസിൽ പലരും ഹൈക്കോടതിയിൽ ജാമ്യമെടുത്തിട്ടുണ്ട്. ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ഭരണസമിതി അംഗം ലീഗ് നേതാവ് എസ് ഷറഫിന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. കൂടുതൽ തുക തട്ടിയെടുത്ത അഞ്ചു പരാതികളാണ് ക്രൈംബ്രാഞ്ച് ആദ്യം അന്വേഷിക്കുന്നത്. ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാ തട്ടിപ്പുകാരുടെ സ്വത്തുക്കളും കണ്ടുകെട്ടുമെന്ന് നിക്ഷേപ സംരക്ഷണസമിതി അംഗങ്ങളായ എൻ.എ. മാ യിൻകുട്ടി, പി ഐ വിൽസൺ, കെ വി തങ്കച്ചൻ, ടി കെ സുകു, സ്മിത സന്തോഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...