കോന്നി: ക്രൈസ്തവ വിശുദ്ധ വാരാചരണത്തോടും വലിയ നോമ്പിനോടനുബന്ധിച്ചും കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലയുടെയും കോന്നി സോണിന്റെയും നേതൃത്വത്തിൽ എക്യൂമെനിക്കൽ സംഗമം സംഘടിപ്പിച്ചു. കോന്നിയിലെ രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യൂമെനിക്കൽ സെന്ററിൽ വെച്ച് നടന്ന സംഗമത്തിൽ വിവിധ അംഗസഭകളിലെ വൈദികരും വിശ്വാസികളും പങ്കെടുത്തു. സംഗമം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ ഐക്യത്തിന്റെ അവശ്യകത കൂടി വന്നിരിക്കുന്ന ഒരു കാലഘട്ടമാണിത്. യുദ്ധത്തിന്റെ ദുരിതത്തിൽ കഴിയുമ്പോള്‍ ലോകമെങ്ങും സമാധനം ഉണ്ടാകുവാൻ വേണ്ടിയുള്ള പ്രാർത്ഥനയാകട്ടെ ഈ ദിനങ്ങളെന്നും ദീനാമ്മ റോയി പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വെരി റവ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു.
കാതോലിക്കേറ്റ് കോളജ് ചരിത്ര വിഭാഗം പ്രൊഫ. തോംസൺ റോബി അനുഗ്രഹ പ്രഭാഷണം നടത്തി. ഭാരത് സേവക് സമാജ് (ബി.എസ്.എസ്) അവാർഡ് നേടിയ ഫാ.ബെന്യാമിൻ ശങ്കരത്തിലിനെ യോഗത്തില്‍ ആദരിച്ചു. കെസിസി ജനറൽ സെക്രട്ടറി അഡ്വ.ഡോ.പ്രകാശ് പി തോമസ് മുഖ്യ അതിഥിയായിരുന്നു. റവ.ജോർജ് ഡേവിഡ്, റവ.ഷാജി കെ ജോർജ്ജ്, റവ.ജോണി ആൻഡ്രൂസ്, റവ.ഡോ.ജോസ് പുന്നമടം, റവ.ഷൈജു കുര്യൻ, റവ.ജോമോൻ, റവ.വിപിൻ സാം തോമസ്, ഫാ. ബെന്യാമിൻ ശങ്കരത്തിൽ, അനീഷ് തോമസ്, മാത്യൂസൺ പി തോമസ്, ഡെന്നിസ് സാംസൺ, ചെറിയാൻജി എന്നിവർ പ്രസംഗിച്ചു.





























