എക്‌സാലോജിക്കിനെതിരേ ഇ.ഡി. അന്വേഷണത്തിന് വഴിതുറന്നത് അതിവേഗ റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എക്‌സാലോജിക്കിനെതിരേ ഇ.ഡി. അന്വേഷണത്തിന് വഴിതുറന്നത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അതിവേഗ റിപ്പോർട്ട്. എട്ടുമാസം അനുവദിച്ചിരുന്നെങ്കിലും രണ്ടുമാസംപോലും തികയുംമുമ്പേ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഒട്ടും വൈകാതെ ചൊവ്വാഴ്ച ഇ.ഡി. കേസ് എടുത്തു. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർ.ഒ.സി.) അന്വേഷണത്തിൽ വീണയ്ക്ക് പണം കൈമാറിയത് സേവനത്തിനാണെന്നുള്ള രേഖകൾ ഹാജരാക്കാനും വിശദീകരിക്കാനും കഴിഞ്ഞിരുന്നില്ല. ആർ.ഒ.സി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനി നിയമത്തിലെ സെക്ഷൻ 210 പ്രകാരം കോർപ്പറേറ്റ്കാര്യമന്ത്രാലയം മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചു.

തുടരന്വേഷണം വേണമെന്നുള്ള ഇവരുടെ ശുപാർശപ്രകാരം കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് കീഴിൽത്തന്നെയുള്ള എസ്.എഫ്.ഐ.ഒ.യെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ജനുവരി 31-ന് ഡെപ്യൂട്ടി ഡയറക്ടർ എം. അരുൺ പ്രസാദിന്റെ നേതൃത്വത്തിൽ ആറംഗ അന്വേഷണസംഘത്തെ നിയമിച്ചു. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ രേഖകൾ, രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകൾ എന്നിവ പരിശോധിച്ചശേഷം സംഘം കമ്പനികളിലും സംസ്ഥാന വ്യവസായവികസന കോർപ്പറേഷൻ ഓഫീസ് എന്നിവടങ്ങളിലും പരിശോധനനടത്തി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...