കൈയ്യിൽ പണം ഇല്ലാ ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്ര ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കൈയ്യിൽ പണം ഇല്ലാത്തത് കൊണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ വെളിപ്പെടുത്തി. ഒരു പ്രമുഖ ടിവി ചാനൽ അഭിമുഖത്തിലാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം. പണമില്ലാത്തതിനാൽ ആണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്നും ആന്ധ്രപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരാഴ്ചയോളം ആലോചിച്ച ശേഷം പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്ന് പറഞ്ഞുവെന്നും ആന്ധ്രാ പ്രദേശിലെയും തമിഴ്നാട്ടിലെയും ജയസാധ്യത മാനദണ്ഡങ്ങളിലും തനിക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഏത് ജാതിയാണ് ഏത് സമുദായമാണ് എന്നതാണ് ഇവിടങ്ങളിൽ ജയസാധ്യതക്ക് അടിസ്ഥാനമെന്നും അവര്‍ വിമര്‍ശിച്ചു.

ഇതിനിടെ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ നാളെ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. രാവിലെ 11.30ന് തിരുവനന്തപുരത്ത് വിമാനമിറങ്ങും. ഉച്ചക്ക് നടക്കുന്ന പ്രൊഫഷണൽസിൻ്റെ കൂട്ടായ്മയിൽ അവര്‍ സംസാരിക്കും. വൈകീട്ട് കവടിയാറിൽ നടക്കുന്ന തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ അവര്‍ ഉദ്ഘാടനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി: പൂപ്പാറ തലക്കുളം എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...