ലൈഫ് മിഷൻ കോഴക്കേസ് ; അധികസമയം ചോദിച്ച് ഇഡി ; വിമർശിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ വിചാരണ പൂർത്തിയാക്കാൻ അധികസമയം ചോദിച്ച ഇഡിക്ക് ഹൈക്കോടതിയുടെ വിമർശനം. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ അഞ്ചുമാസത്തെ സമയം എന്തിനെന്ന് കോടതി ചോദിച്ചു. എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം. കേസുമായി ബന്ധപ്പെട്ട് വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് കോടതി ചോദിച്ചിരുന്നു. അഞ്ച് മാസത്തെയെങ്കിലും സമയം വേണ്ടിവരുമെന്നാണ് ഇഡിയുടെ അഭിഭാഷക കോടതിയെ അറിയിച്ചത്.

എന്നാൽ, ചുരുക്കം ചില സാക്ഷികൾ മാത്രമാണ് കേസിലുള്ളതെന്നും അവരെ വിചാരണ ചെയ്യാൻ എന്തിനാണ് ഇത്രയും സമയമെന്നും കോടതി ചോദിച്ചു. കേസിൽ തുടരന്വേഷണം വേണമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും കോടതി അറിയിച്ചു. കേസിലെ നാലാം പ്രതിയായ യുഎഇ കോൺസുലേറ്റ് ജീവനക്കാരനായ ഖാലിദിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാളുമായി ബന്ധപ്പെടാൻ പോലും സാധിച്ചിട്ടില്ല. ഇയാളുടെ മൊഴി കൂടി പരിഗണിച്ച് മാത്രമേ കേസിൽ തുടരന്വേഷണം വേണമോയെന്നത് തീരുമാനിക്കാനാകൂ എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...