മനീഷ് സിസോദിയക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹി മദ്യനയ കേസിൽ ഇ.ഡി പുതിയ കുറ്റപത്രം സമർപ്പിച്ചു. ആം ആദ്മി പാർട്ടി നേതൃത്വം, പ്രത്യേകിച്ച് മുൻ മന്ത്രി മനീഷ് സിസോദിയ അനധികൃത ഫണ്ടുകൾ സ്വരൂപിക്കുന്നതിന് 2021-22 ഡൽഹി മദ്യ നയം കൊണ്ടുവന്നതെന്നന് പുതിയ കുറ്റപത്രത്തിൽ പറയുന്നു. കേസിലെ ഒരു പ്രതിയിൽനിന്ന് സിസോദിയ കൈക്കൂലി വാങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്. മദ്യ നയത്തിൽ തനിക്ക് അനുകൂലമായ മാറ്റങ്ങൾ വരുത്തിയതിന് അമിത് അറോറ, ദിനേശ് അറോറ വഴി മനീഷ് സിസോദിയക്ക് 2.2 കോടി രൂപ നൽകിയതായി ഇ.ഡി നേരത്തെ സമർപ്പിച്ച പ്രോസിക്യൂഷൻ പരാതിയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മനീഷ് സിസോദിയക്ക് ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. മനീഷ് സിസോദിയക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സിസോദിയയുടെ തീരുമാനം.ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപികരിച്ചത് സിസോദിയയാണെന്നുമാണ് കേസ്. ഫെബ്രുവരി 26ന് സി.ബി.ഐ ആണ് അദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ഇ.ഡി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...

കർണാടകയിൽനിന്നെത്തിച്ച 10,000 കിലോ വ്യാജ പനീർ പിടികൂടി

0
മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ...

സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന...

0
കണ്ണൂർ :സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ്...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...