ശബരിമല സ്വർണകൊള്ളയിൽ എസ്ഐടിയിൽ നിന്ന് രേഖകൾ ഏറ്റുവാങ്ങാതെ ഇഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ എസ്ഐടിയിൽ നിന്ന് രേഖകൾ ഏറ്റുവാങ്ങാതെ ഇഡി. പ്രതികളുടെ മൊഴി ആവശ്യപ്പെട്ടുവെങ്കിലും ഇതേവരെ ഏറ്റുവാങ്ങിയിട്ടില്ല. എല്ലാ രേഖകളും പരിശോധിക്കാമെന്ന് എസ്ഐടി അറിയിച്ചിരുന്നു. എന്നാല്‍, പുതിയ മൊഴികൾ രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് ഇഡി തീരുമാനം. പുറത്തിറങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റി എന്തുവെളിപ്പെടുത്തലുകൾ നടത്തുമെന്നതിൽ ആകാംക്ഷ എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. ഇഡി വൈകാതെ തന്നെ പോറ്റിയെ ചോദ്യം ചെയ്യും. ശബരിമല കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കുന്നുണ്ട്. 90 ദിവസ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് പോറ്റി സ്വാഭാവിക ജാമ്യം തേടുന്നത്.

ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസിലും അനുകൂല വിധിയുണ്ടായാൽ പോറ്റി പുറത്തിറങ്ങും. ഇതിനിടെ പോറ്റിയുടെ ജാമ്യം തടയാൻ മറ്റ് കേസുകൾ ചുമത്താൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടിരുന്നില്ല. അതെല്ലാം സിവിൽ കേസുകൾ ആയതിനാലും കേസെടുത്താൽ തന്നെ അതൊന്നും കോടതിക്ക് മുന്നിൽ നിൽക്കില്ലെന്നുള്ളതും ഈ നീക്കത്തിന് തടയിടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...

ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി ; നാടൻ പടക്കമെറിഞ്ഞു ; ഒമ്പത് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി...

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...