മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കാമുകനെ കൊലപ്പെടുത്തി യുവതി

For full experience, Download our mobile application:
Get it on Google Play

ബിലാസ്പൂർ: ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കാമുകനെ കൊലപ്പെടുത്തി യുവതി. 25 കാരനായ കാംത പ്രസാദ് സൂര്യവംശിയാണ് കൊല്ലപ്പെട്ടത്. 22 കാരിയായ റോഷ്നിയാണ് പ്രതി. ​ഹോട്ടൽ ജീവനക്കാരനായ സൂര്യവംശിയും റോഷ്നിയും ആറ് മാസം മുമ്പാണ് പരിചയപ്പെട്ടതും പ്രണയത്തിലാകുന്നതും. ഇൻസ്റ്റ​ഗ്രാം വഴിയാണ് ബന്ധം സ്ഥാപിച്ചത്. എന്നാൽ, കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി, കാംത റോഷ്‌നിയുമായി സംസാരിക്കുന്നതും സന്ദേശങ്ങൾ അയക്കുന്നതും അവസാനിപ്പിക്കുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. മറ്റൊരു സ്ത്രീയെ കാണാൻ തുടങ്ങിയെന്ന് സംശയിച്ച്, കോപാകുലനായ റോഷ്‌നി ഒരു കത്തിയുമായി അയാളുടെ വീട്ടിലേക്ക് എത്തി.

തുടർന്ന് നടന്ന തർക്കത്തിനിടെ കൈയിൽ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. കാംതയുടെ കൂടെ താമസിക്കുന്നയാൾ ബഹളം കേട്ട് ഓടിയെത്തിയപ്പോൾ രക്തം വാർന്ന് നിലത്ത് കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. യുവതിയെ അറസ്റ്റ് ചെയ്തതായും കൊലപാതകക്കുറ്റം ചുമത്തിയതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...