Monday, June 24, 2024 11:09 am

വിവാദ വ്യവസായി സുകേഷ് ചന്ദ്രശേഖറിന്‍റെ ആഡംബര കാറുകള്‍ ഇ.ഡി ലേലം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി സുകേഷ് ചന്ദ്രശേഖറിന്‍റെ ആഡംബര കാറുകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ലേലം ചെയ്യുന്നു. സുകേഷിനും ഭാര്യ ലീന പോളിനും നിരവധി ആഡംബര കാറുകൾ ഉണ്ട്. ഈ കാറുകളെല്ലാം നിലവിൽ കൊച്ചിയിലെ ഇ.ഡി കസ്റ്റഡിയിലാണ്. ആഗസ്ത് 11നാണ് ലേലം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഇ.ഡിയുടെ ഔദ്യോഗിക വെബ്‍സൈറ്റ് വഴി ലേലം വിളിക്കാം. ഇഡി പിടിച്ചെടുത്ത എല്ലാ വാഹനങ്ങളുടെയും വിശദാംശങ്ങളും ചിത്രങ്ങളും ടി-ബിഎച്ച്പി പോസ്റ്റിലൂടെയാണ് പുറത്തുവന്നത്. കാറുകള്‍ കൂടാതെ സുകേഷിന്‍റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടിയിരുന്നു.

ഇയാളുടെ പിടിച്ചെടുത്ത കാറുകളെല്ലാം ഒരുമിച്ച് ഒരിടത്ത് പാർക്ക് ചെയ്തിരിക്കുന്നത് ഇതാദ്യമാണ്. ലംബോർഗിനി അവന്റഡോർ, ഒന്നിലധികം ലാൻഡ് റോവർ റേഞ്ച് റോവറുകൾ തുടങ്ങി നിരവധി വാഹനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഇവ കൂടാതെ, പോർഷെ 911, മെയ്‌ബാക്ക് ബ്രാബസ്, എക്‌സ് ഫെരാരി 458 ഇറ്റാലിയ തുടങ്ങിയ കാറുകളും സുകേഷിന്‍റെ ഉടമസ്ഥതയിലുണ്ട്.സമീപ കാലത്തുണ്ടായ ഏറ്റവും വലിയ തട്ടിപ്പ് കേസിലെ പ്രതിയാണ് സുകേഷ്. മലയാളി നടിയും മോഡലുമായ ഭാര്യ ലീന മരിയപോളും കേസിൽ പ്രതിയാണ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാൻ ശ്രമിച്ചത്. തട്ടിപ്പു നടത്തിയ ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ആന്ധ്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്. രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും അടുപ്പക്കാരൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ആളുകളുടെ വിശ്വാസം നേടിയിരുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജീവനക്കാർക്ക് ജീവാനന്ദം പദ്ധതിയിൽ സംശയമെന്ന് ചെന്നിത്തല ; ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കരുതെന്ന് ധനമന്ത്രി

0
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ എതിർപ്പ് ഏറ്റുവാങ്ങിയ സർക്കാർ ഇതുപോലെ വേറെ ഇല്ലെന്ന്...

ഭാഗ്യ ചിഹ്നത്തിൽ തന്നെ ആദ്യ ദിനം പാര്‍ലമെന്‍റിലേക്ക് ; സഭയിൽ വന്യ ജീവി വിഷയം...

0
ഡൽഹി: വന്യജീവി വിഷയത്തിൽ സ്വകാര്യ ബിൽ പാർലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് നിയുക്ത കോട്ടയം...

കെ രാധാകൃഷ്ണന്റെ രാജിയ്ക്ക് പിന്നാലെ നിയമസഭയിൽ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിൽ മാറ്റം; മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് ഇരിപ്പിടത്തിൽ...

0
തിരുവനന്തപുരം: നിയമസഭയിൽ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിൽ മാറ്റം. കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെയാണ്...

‘ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചരിത്ര ദിനം’ ; എംപിമാരെ പാര്‍ലമെന്‍റിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

0
ഡൽഹി: പുതിയ എംപിമാരെ പാര്‍ലമെന്‍റിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ...