Friday, June 21, 2024 2:18 pm

ഇഡി പക്ഷപാതപരമായി പെരുമാറുന്നു ; കെജരിവാളിനെതിരെ തെളിവ് എവിടെ? ; ജാമ്യ ഉത്തരവില്‍ കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജരിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവില്‍ ഇഡിക്ക് കടുത്ത വിമര്‍ശനം. ഇഡി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി അഭിപ്രായപ്പെട്ടു. കുറ്റകൃത്യവുമായി കെജരിവാളിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇഡിക്ക് ഹാജരാക്കാനായിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. വിജയ് നായര്‍ കെജരിവാളിന് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് ഇഡിക്ക് തെളിയിക്കാനായില്ല. കെജരിവാളുമായി ബന്ധമുള്ളവര്‍ കുറ്റം ചെയ്തിട്ടുണ്ടാകാം. ഒരു അന്വേഷണ ഏജന്‍സി നിയമവാഴ്ചയ്ക്ക് വിധേയമാണ്. മൊഴി രേഖപ്പെടുത്താന്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) സെക്ഷന്‍ 50 പ്രയോഗിച്ചതിനെ റോസ് അവന്യൂ കോടതി ജഡ്ജി വിശാല്‍ ഗോഗ്‌നെ ഇഡിയെ വിമര്‍ശിച്ചു.

വിജയ് നായര്‍ കെജരിവാളിന് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് ഇഡിക്ക് തെളിയിക്കാനായില്ല. കെജരിവാളുമായി ബന്ധമുള്ളവര്‍ കുറ്റം ചെയ്തിട്ടുണ്ടാകാം. ഒരു അന്വേഷണ ഏജന്‍സി നിയമവാഴ്ചയ്ക്ക് വിധേയമാണ്. മൊഴി രേഖപ്പെടുത്താന്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) സെക്ഷന്‍ 50 പ്രയോഗിച്ചതിനെ റോസ് അവന്യൂ കോടതി ജഡ്ജി വിശാല്‍ ഗോഗ്‌നെ ഇഡിയെ വിമര്‍ശിച്ചു. വിചാരണക്കോടതി ജാമ്യം അനുവദിച്ചത് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഇഡിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നതു വരെ ഇന്നലെ വിചാരണ കോടതി അനുവദിച്ച ജാമ്യം നടപ്പാക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാടുകേസില്‍ മാര്‍ച്ച് 21 നാണ് ഇഡി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വകാര്യ ബസുകള്‍ സമയം തെറ്റിച്ച്‌ ഓടുന്നത്‌ മൂലം നഷ്‌ടത്തിലായ കെ.എസ്‌.ആര്‍.ടിസി ബസുകള്‍ നിര്‍ത്തലാക്കുന്നു

0
അടൂര്‍ : സ്വകാര്യ ബസുകള്‍ സമയം തെറ്റിച്ച്‌ ഓടുന്നത്‌ മൂലം നഷ്‌ടത്തിലായ...

മഴക്കാലമായതോടെ അടൂരില്‍ മോഷ്‌ടാക്കള്‍ വിലസുന്നു

0
അടൂര്‍ : മഴക്കാലമായതോടെ താലൂക്കില്‍ മോഷണം പെരുകുന്നു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ മോഷണം...

തൃശൂരിലെ കറുകമാട് തെരുവു നായകൾ കൂടുപൊളിച്ച് ആടുകളെ കടിച്ചു കൊന്നു

0
തൃശൂർ: തൃശൂരിലെ കറുകമാട് തെരുവു നായകൾ കൂടുപൊളിച്ച് ആടുകളെ കടിച്ചു കൊന്നു....

ഭാരതപ്പുഴയിൽ പോത്തുകൾ ചത്തുപൊങ്ങി ; ഇതുവരെ കണ്ടെത്തിയത് ഏഴ് ജഡങ്ങൾ

0
പാലക്കാട്: ഭാരതപ്പുഴയിൽ കന്നുകാലികൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല്...