മഴക്കാലമായതോടെ അടൂരില്‍ മോഷ്‌ടാക്കള്‍ വിലസുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : മഴക്കാലമായതോടെ താലൂക്കില്‍ മോഷണം പെരുകുന്നു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ മോഷണം നടക്കുന്നത്‌. ഇന്നലെ വെള്ളക്കുളങ്ങര, വെള്ളാരംകുന്ന്‌ ദേവീക്ഷേത്രത്തില്‍ മോഷണം നടന്നു. പുതുവലില്‍ ഒരു വീടിന്റെ വാതില്‍ കുത്തി തുറക്കാന്‍ ശ്രമം ഉണ്ടായി. പകല്‍ സമയം നടന്ന്‌ സി.സി.ടി.വിയില്ലാത്ത ക്ഷേത്രങ്ങള്‍ കണ്ടെത്തി രാത്രിയില്‍ അവിടെ കയറുന്നതാണ്‌ പതിവ്‌. വെളളാരംകുന്ന്‌ ക്ഷേത്രത്തിലും സമീപത്തെ വീടുകളിലൊന്നും സി.സി.ടി.വിയില്ലെന്ന്‌ മന സിലാക്കിയാണ്‌ മോഷ്‌ടാക്കള്‍ ഇവിടെ കയറിയത്‌. അടൂര്‍ സ്‌റ്റേഷന്റെ പരിധിയില്‍ വലിയ ഒരു പ്രദേശം വരുന്നതിനാല്‍ പോലീസിന്‌ ഒരേ സമയത്ത്‌ എല്ലായിടത്തും ഓടിയെത്താനാകുന്നില്ല.

രാത്രികാലങ്ങളില്‍ പോലീസ്‌ പട്രോളിങ്‌ ശക്‌തമാക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഏനാദിമംഗലത്തും തെങ്ങമത്തും പോലീസ്‌ സ്‌റ്റേഷന്‍ ആരംഭിക്കണമെന്നാണാവശ്യം. അടൂര്‍ സ്‌റ്റേഷനില്‍ നിന്നും പോലീസിന്‌ ഏനാദിമംഗലത്തെ കുന്നിട, കുറുമ്പകര ഭാഗങ്ങളില്‍ പോകണമെങ്കില്‍ 50 മിനിറ്റ്‌ വേണം. ജില്ലാ താലുക്ക്‌ അതിര്‍ത്തിയായ പുതുവലില്‍ നിന്ന്‌ 20 കിലോമീറ്റര്‍ ദൂരമുണ്ട്‌ അടൂര്‍ സ്‌റ്റേഷനിലേക്ക്‌. അതിനാല്‍ പുതുവലില്‍ എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ ദൂരക്കൂടുതല്‍ മൂലം പോലീസ്‌ ഓടി എത്താന്‍ വൈകും. കൂടാതെ അടൂര്‍ സ്‌റ്റേഷനില്‍ കേസുകളുടെ എണ്ണം കൂടുതലുമാണ്‌. ഒരു മാസം 150 കേസുകളാണ്‌ ഉള്ളത്‌. ഇതില്‍ പകുതിയില്‍ കൂടുതല്‍ വഞ്ചനാ കേസുകളാണ്‌. ഇവ പലതും ഏറെ സമയം എടുത്ത്‌ അന്വേഷിക്കേണ്ടവയുമാണ്‌. ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പ്‌ കേസുകളും കൂടുതലായി വരുന്നുണ്ട്‌.

പള്ളിക്കല്‍ പഞ്ചായത്തിലെ തെങ്ങമം ഭാഗം കേന്ദ്രീകരിച്ച്‌ പോലീസ്‌ സ്‌റ്റേഷന്‍ ആരംഭിക്ക ണമെന്ന ആവശ്യം ഉയര്‍ന്നിട്ട്‌ നാളേറെയായി. അടൂരില്‍ നിന്നും തെങ്ങമത്ത്‌ പോകണമെങ്കില്‍ ഒരു മണിക്കൂര്‍ സമയം വേണ്ടി വരും. പള്ളിക്കല്‍ ഭാഗത്ത്‌ പ്രധാന പാതയ്‌ക്ക് പുറമെ നൂറ്‌ കണക്കിന്‌ ചെറുവഴികളാണ്‌ ഉള്ളത്‌. ഇവിടെ ഒക്കെ സമയത്ത്‌ എത്തിപ്പറ്റാന്‍ ഏറെ ബുദ്ധിമുട്ടാണ്‌. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ള സ്‌റ്റേഷന്‍ കൂടിയാണ്‌ അടുര്‍. അക്രമ സംഭവങ്ങള്‍ കൂടുതലുള്ള സ്‌ഥലമാണ്‌ പള്ളിക്കല്‍. കൂടാതെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മണ്ണെടുപ്പ്‌ നടക്കുന്ന സ്‌ഥലം കൂടിയാണ്‌.

ഇവിടെ ഇളംപള്ളില്‍ ഭാഗത്ത്‌ ഇപ്പോഴും മണ്ണെടുപ്പ്‌ വ്യാപകമാണ്‌. കൂടാതെ സാമൂഹിക വിരുദ്ധ ശല്യവും ഉണ്ട്‌. അടിപിടി കേസുകളും നിരവധിയാണ്‌. അതിനാല്‍ തെങ്ങമം കേന്ദ്രീകരിച്ച്‌ പോലീസ്‌ സ്‌റ്റേഷന്‍ ആരംഭിച്ചാല്‍ ഇവിടെ കൂടുതല്‍ പോലീസിന്‌ ശ്രദ്ധ ചെലുത്താനും കഴിയും. അടൂര്‍ സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്‌ടര്‍, അഞ്ച്‌ എസ്‌.ഐമാര്‍, മൂന്ന്‌ വനിതാ പോലീസ്‌ ഉള്‍പ്പടെ 53 ഉദ്യോഗസ്‌ഥരാണ്‌ അടൂര്‍ സ്‌റ്റേഷനില്‍ ഉള്ളത്‌. നഗരസഭയും പള്ളിക്കല്‍ പഞ്ചായത്തും പൂര്‍ണമായും ഏഴംകുളം, ഏനാദിമംഗലം, ഏറത്ത്‌ പഞ്ചായത്തുകളുടെ പകുതി ഭാഗവുമാണ്‌ ഈ സ്‌റ്റേഷന്റെ പരിധിയില്‍ വരുന്നത്‌. പുതുവലില്‍ നില്‌ക്കുന്ന പോലീസ്‌ ടീമിന്‌ ജില്ലാ അതിര്‍ത്തിയായ പള്ളിക്കല്‍ പഞ്ചായത്തിലെ ഇളംപള്ളില്‍, തെങ്ങമം ഭാഗത്ത്‌ എത്തണമെങ്കില്‍ ഏറെ നേരം വേണ്ടിവരും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് രാത്രി മുതൽ മഴ ശക്തം , ആളുകളെ മാറ്റുന്നു

0
കോട്ടയം : കോട്ടയം ജില്ലയിൽ രാത്രി മുതൽ മഴ ശക്തമായതോടെ...

ശക്തമായ മഴ ; മൂഴിയാർ ഡാമിൽ റെഡ് അലേർട്ട്

0
പത്തനംതിട്ട : മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് : കീർത്തനയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

0
കോഴിക്കോട് : വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ പണമിടപാട് കേസിൽ അന്വേഷണം...

പെര്‍മിറ്റില്ലാത്ത റൂട്ടില്‍ ഓടിയ ബസിനെതിരെ പരാതി നല്‍കി ; ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം

0
ഇടുക്കി: സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദനം. ഇടുക്കി പാറത്തോട്ടിലാണ് സംഭവം. സെന്റ്...