സ്വകാര്യ ബസുകള്‍ സമയം തെറ്റിച്ച്‌ ഓടുന്നത്‌ മൂലം നഷ്‌ടത്തിലായ കെ.എസ്‌.ആര്‍.ടിസി ബസുകള്‍ നിര്‍ത്തലാക്കുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സ്വകാര്യ ബസുകള്‍ സമയം തെറ്റിച്ച്‌ ഓടുന്നത്‌ മൂലം നഷ്‌ടത്തിലായ കെ.എസ്‌.ആര്‍.ടിസി ബസുകള്‍ നിര്‍ത്തലാക്കുന്നു. മണ്ണടിയിലൂടെ സര്‍വീസ്‌ നടത്തി വന്ന നിരവധി കെ.എസ്‌.ആര്‍.ടി.സി ബസുകളാണ്‌ വരുമാന നഷ്‌ടം മൂലം നിര്‍ത്തലാക്കിയത്‌. സ്വകാര്യ ബസുകള്‍ തങ്ങള്‍ക്ക്‌ അനുവദിച്ചിരിക്കുന്ന സമയം തെറ്റിച്ചാണ്‌ കെ.എസ്‌.ആര്‍.ടി.സിക്ക്‌ മുന്നിലായി ഓടുന്നത്‌. സ്‌റ്റാന്‍ഡില്‍ നിന്ന്‌ കെ.എസ്‌.ആര്‍.ടി.സി പുറപ്പെടുന്ന സമയം നോക്കി ബസ്‌ ബേയില്‍ കാത്തു കിടക്കുന്ന സ്വകാര്യബസ്‌ മുന്നിലായി ഓടിത്തുടങ്ങും. എല്ലാ പോയിന്റുകളിലും നിര്‍ത്തി ആളെ എടുത്ത്‌ പോകുന്നതോടെ പിന്നിലായി എത്തുന്ന കെ.എസ്‌.ആര്‍.ടി.സി ബസില്‍ കയറാന്‍ യാത്രക്കാരില്ലാത്ത സ്‌ഥിതിയാകും. ഇതോടെ ഈ ബസ്‌ കാലിയായിട്ടാകും ഓടുക. ഇത്‌ പതിവാകുന്നതോടെ നഷ്‌ടത്തിന്റെ പേരില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ നിര്‍ത്തലാക്കുകയും ചെയ്യും. പല സ്വകാര്യ ബസുകളും അവര്‍ക്ക്‌ അനുവദിച്ച റൂട്ടിലൂടെയല്ല ഓടുന്നതെന്ന പരാതിയുണ്ട്‌. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്‌ ശക്‌തമായ പരിശോധന നടത്തണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

0
തൊടുപുഴ: ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ...

മഴ ശക്തം, ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

0
തൊടുപുഴ: ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര...

തുരുത്തിൽ കുടുങ്ങിയ ആൾക്ക്‌ ലൈഫ് ജാക്കറ്റ് ഊരിനൽകി ; റെപ്പല്ലിങ് ഇൻസ്ട്രക്ടർക്ക് ദാരൂണാന്ത്യം

0
ചെറുപുഴ: ശനിയാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി റെപ്പല്ലിങ്...

പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം ; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

0
ന്യൂഡൽഹി : പാർലമെന്റിന്റെ ഇരുസഭകൾ ഇന്നും പ്രക്ഷുബ്ധമാകും. ജന്തർമന്തർ സമരത്തിലും പാർലമെന്റ്...