കുരുക്കു മുറുക്കുന്നു ; ലൈഫ് മിഷൻ കോഴകേസിൽ യു വി ജോസിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്ത് ഇഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലൈഫ് മിഷൻ കോഴകേസിൽ മുൻ സിഇഒ യു വി ജോസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍റെ മൊഴിയിലാണ് ജോസിനെ ഇന്നും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനായി ജോസ് ഇഡിയുടെ ഓഫീസിലെത്തി. ഇന്നലെയും ജോസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ പ്രോജക്‌ടിൽ യൂണിടാക്കിന് കരാർ നൽകിയത് യുവി ജോസിന്‍റെ അറിവോടെയെന്നായിരുന്നു സന്തോഷ് ഇപ്പൻ മൊഴി നൽകിയത്.

കോഴയുടെ ഒരു പങ്ക് ജോസും കൈപ്പറ്റിയിട്ടുണ്ടെന്നും സാന്തോഷ് ഈപ്പൻ പറയുന്നു. കസ്റ്റഡിയിലുള്ള സന്തോഷ് ഇപ്പനെയും യു വി ജോസിനെയും ഒന്നിച്ചിരുത്തിയാവും ഇഡി ചോദ്യം ചെയ്യുക. സന്തോഷ് ഈപ്പൻ വ്യാഴാഴ്ച്ചവരെ കസ്റ്റഡിയിൽ തുടരും. പദ്ധതിയുമായി ബന്ധപ്പെട്ട് 9 കോടിയോളം രൂപ ഉദ്യോഗസ്ഥർ‌ക്ക് ഉൾപ്പെടെ കൈക്കൂലി നൽകിയെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ മൊഴി. നിലവിൽ ലൈഫ് മിഷൻ കേസിൽ നാലരക്കോടിയുടെ അഴിമതി നടന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...