ബെംഗളുരു : ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. വിത്സന്‍ ഗാര്‍ഡന്‍ സ്റ്റേഷനില്‍ നിന്ന് ഇ ഡിയുടെ സോണല്‍ ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുക.
ഇന്നലെ 12 മണിക്കൂറിലേറെ ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകളെ കുറിച്ചും ഇതിന്റെ സ്രോതസുമാണ് ഇ ഡി അന്വേഷിക്കുന്നത്. അതേസമയം ബിനീഷിന്റെ സഹോദരന്‍ ബിനോയ് കോടിയേരി ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷിനെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും അനുമതി നല്‍കണമെന്നാണ് ആവശ്യം.