പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ്‌

For full experience, Download our mobile application:
Get it on Google Play

എരമംഗലം : പെരുമ്പടപ്പ് നാക്കോലയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്‌ഡ്‌. പോപ്പുലര്‍ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷന്‍ പ്രസിഡന്‍റ് റസാഖ് കുറ്റിക്കാടന്റെ നാക്കോലയിലെ വീട്ടിലാണ് കോഴിക്കോട്ടുനിന്നെത്തിയ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം റെയ്‌ഡ്‌ നടത്തിയത്. ബുധനാഴ്‌ച രാവിലെ 9.30 ന് തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് 12.30 വരെ നീണ്ടു.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിഹാബ് ഇന്ത്യ ഫൗണ്ടേഷന് പണം നല്‍കിയതു സംബന്ധിച്ചാണ് ഇ.ഡി.യുടെ പരിശോധന. റസാഖിന്റെ വീട്ടില്‍ റെയ്‌ഡ്‌ നടക്കുന്നതിനിടെ വിവിധയിടങ്ങളില്‍നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വീടിനുപുറത്ത് ഇ.ഡി ക്കെതിരേ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ഇതിനിടയില്‍ ഇ.ഡി യുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തില്‍നിന്ന് ഭക്ഷണമടങ്ങിയ ബാഗ് മതിലില്‍ക്കൂടി കൈമാറിയതിനെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും വാക്കേറ്റം ഉണ്ടായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രക്കാരെ ആക്രമിച്ച് വൻ കവർച്ച ; തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ...

0
തൃശ്ശൂർ: കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍...

അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ

0
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട്...

​’ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു; ഇന്നും അറസ്റ്റ് നൂറ് കടന്നു,

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137...

ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഐഎം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ്...