കഞ്ചാവ് ലഹരിയിലായിരുന്ന രണ്ട് യുവാക്കളുടെ ആക്രമണത്തില്‍ വനിത പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കഞ്ചാവ് ലഹരിയിലായിരുന്ന രണ്ട് യുവാക്കളുടെ ആക്രമണത്തില്‍ വനിത പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ ശക്തികുളങ്ങര കന്നിമേല്‍ചേരി അയനിയില്‍ വീട്ടില്‍ സൂരജ് (23), സുഹൃത്ത് ശക്തികുളങ്ങര പഴമ്പള്ളിമഠത്തില്‍ ശരത് (23) എന്നിവരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച വാഹനം ഇടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചോദ്യം ചെയ്തവരെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥയേയും ആക്രമിച്ചു. പോലീസ് ഉദ്യോഗസ്ഥയെ ചവിട്ടി വീഴ്‌ത്തിയ ശേഷം സ്‌റ്റേഷനിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും അക്രമിസംഘം തകര്‍ത്തു.

ചൊവ്വാഴ്ച രാത്രി അഞ്ചാലുംമൂട് ജംഗ്ഷനിലായിരുന്നു ആദ്യത്തെ സംഭവം. സ്‌കൂട്ടറിലെത്തിയ ഇരുവരും കഞ്ചാവ് ലഹരിയിലായിരുന്നു. ഇവരുടെ സ്‌കൂട്ടര്‍ അഞ്ചാലുംമൂട്ടില്‍ പൂക്കട നടത്തുന്ന അജിയുടെ കാറില്‍ ഇടിച്ചു. ചോദ്യം ചെയ്ത അജിയെ യുവാക്കള്‍ സംഘംചേര്‍ന്നു മര്‍ദ്ദിച്ച്‌ അവശനാക്കി. രക്ഷപെടാന്‍ ശ്രമിച്ച യുവാക്കളുടെ സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തിലും ഇടിച്ചു. തൃക്കരുവ സ്വദേശി ഉല്ലാസിന്റെ കാലിലും യുവാക്കള്‍ സ്‌കൂട്ടര്‍ ഇടിപ്പിച്ചു. യുവാക്കളെ തടയാന്‍ ശ്രമിച്ച നാട്ടുകാരില്‍ പലര്‍ക്കും ഇവരുടെ അടിയേറ്റു. ഒടുവില്‍ പോലീസെത്തി ഏറെ ശ്രമപ്പെട്ടാണ് ഇവരെ പിടികൂടിയത്.

സ്റ്റേഷനിലെത്തിയതിന് പിന്നാലെ അക്രമകാരികളായ യുവാക്കളിലൊരാള്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയേയും ആക്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ അജിമോളെ യൂണിഫോമില്‍ പിടിച്ചുവലിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തു. പോലീസുകാരോട് വധഭീഷണി മുഴക്കിയ സംഘം സ്‌റ്റേഷനിലെ സാധനങ്ങളും തല്ലിത്തകര്‍ത്തു. അയ്യായിരത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. രണ്ട് പ്രതികളേയും ഇന്നലെ തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...