സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും ഇ ഡി റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാപക പരിശോധന നടത്തുന്നു. കേരളത്തിലെ 10 ഇടങ്ങളിലും ബംഗളൂരുവിലെ രണ്ടിടങ്ങളിലുമായി ആകെ 12 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ 6 മണി മുതൽ ഒരേസമയം റെയ്ഡ് ആരംഭിച്ചത്. ആലുവയിലുള്ള സിഎംആർഎൽ ഓഫീസ് എംഡി ശശിധരൻ കർത്തയുടെ വീട് എന്നിവിടങ്ങളിൽ പരിശോധന തുടരുകയാണ്. എക്സാലോജിക്കിന്റെ പൂട്ടിക്കിടക്കുന്ന ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.

കോഴിക്കോട് പി.എം. മുഹമ്മദ് റിയാസിന്റെ വീട്, തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്, എക്സാലോജിക് ഉദ്യോഗസ്ഥരുടെ വീടുകൾ എന്നിവിടങ്ങളിലും ഇഡി സംഘം പരിശോധന നടത്തുന്നു. അന്വേഷണത്തിന് ഹൈക്കോടതി നൽകിയിരുന്ന സ്റ്റേ നീക്കിയതിന് പിന്നാലെയാണ് ഇഡി ഈ നിർണായക നീക്കത്തിലേക്ക് കടന്നത്. സ്റ്റേ നീങ്ങിയ ഉടൻ തന്നെ ഇഡി ഉന്നത ഉദ്യോഗസ്ഥർ യോഗം ചേരുകയും പരിശോധനയ്ക്കുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. തെളിവ് ശേഖരണത്തിനായി ഒരേ സമയം വിവിധയിടങ്ങളിൽ റെയ്ഡ് നടത്തുന്ന ഇഡിയുടെ പതിവ് ശൈലിയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...