പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ് : ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷനെന്ന് പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ് നടക്കുന്നതിന് പിന്നാലെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ. കേന്ദ്ര സർക്കാർ തെമ്മാടികളെ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. പോലീസുമായി ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് നേതാക്കൾ പ്രവർത്തകരെ പിടിച്ചു മാറ്റി. റെയ്ഡ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷൻ ആണെന്ന് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ പ്രതികരിച്ചു. ബംഗാളും ത്രിപുരയും പോലെ കേരളത്തിലെ സിപിഎമ്മിനെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മോദിയും മേനോൻ സതീശനും ഇതിനായി ഗൂഢാലോചന നടത്തി. ഇഡി സംഘ പരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് ആണ്. സംഘപരിവാറിനെ എതിർക്കുന്നവരെ വേട്ടയാടുകയാണെന്നും നിയമപരമായും രാഷ്ട്രീയമായും എതിർത്തു തോൽപ്പിക്കുമെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശൻ ദില്ലിയിൽ പോയത് ഗൂഢാലോചനയ്ക്ക് വേണ്ടിയാണെന്നും പിണറായി വിജയനെ നേരിടാൻ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ട് ആണെന്നും പിണറായി സിപിഎം ഏരിയ സെക്രട്ടറി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉമ്മന്‍ചാണ്ടി ചരമവാര്‍ഷിക ദിനാചരണം ജൂലൈ 18ന്

0
പത്തനംതിട്ട : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ...

റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിൽ ലോകകപ്പ് സെമി ഫൈനൽ ബിഗ് സ്ക്രീനില്‍

0
റാന്നി : റാന്നി എം.എൽ.എ അഡ്വ.പഴകുളം മധുവിന്റെ നേതൃത്വത്തിൽ ഇട്ടിയപ്പാറ ബസ്...

പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികള്‍ : ജോർജ്ജ് ബി.വർഗീസ് പ്രസിഡന്റ്

0
പത്തനംതിട്ട : പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ...

കലഞ്ഞൂര്‍ വാഹനാപകടം : പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ഇന്ന് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി...