ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ രാജ്യവ്യാപകമായി ഇ.ഡിയുടെ റെയ്ഡ്. ഡൽഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി, ചെന്നെ, ബംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെ 40 ഇടങ്ങളിൽ ആണ് ഇ.ഡി ഒരേ സമയം റെയ്ഡ് ആരംഭിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടാണ് ഇ.ഡി അന്വേഷിക്കുന്നത്.
അതേസമയം മദ്യനയ അഴിമതി കേസിലെ ഒമ്പതാം പ്രതി അമിത് അറോറയുടെ ഒളിക്യാമറാ വെളിപ്പെടുത്തൽ പുറത്ത് വിട്ട് ബിജെപി. ദൃശ്യങ്ങൾ സിബിഐക്ക് നൽകണമെന്നും തെറ്റ് ചെയ്‌തെങ്കിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്യണമെന്നും കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് രാജ്യത്തിന്‍റെ പുരോഗതിക്ക് തടസമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.