വിവാദ ബസ്‌ കാത്തിരിപ്പു കേന്ദ്രം ; പുതിയ വെയിറ്റിങ് ഷെഡ് പണിയാന്‍ നഗരസഭ

For full experience, Download our mobile application:
Get it on Google Play

ശ്രീകാര്യം : ശ്രീകാര്യം സിഇടി കോളേജിന് മുന്നിലെ വിവാദമായ ബസ്‌ കാത്തിരിപ്പു കേന്ദ്രം നഗരസഭ പൊളിച്ചുമാറ്റി. റെസിഡൻസ് അസോസിയേഷൻ നിർമിച്ച വെയിറ്റിങ് ഷെഡ് ആണ് പൊളിച്ചു മാറ്റിയത്. പുതിയ വെയിറ്റിംഗ് ഷെഡ് നിർമിക്കുന്നതിന് ഭാഗമായാണ്  നടപടി എന്ന്  നഗരസഭ. വിദ്യാർഥികൾ മോശമായി ഇരിക്കുന്നു എന്നാരോപിച്ച് റെസിഡൻസ് അസോസിയേഷൻ ബെഞ്ച് മുറിച്ച് മൂന്നാക്കിയതോടെ സംഭവം ചര്‍ച്ചാ വിഷയമായത്. റസിഡൻസ് അസോസിയേഷന്‍റെ നടപടിയ്‌ക്കെതിരെ വിദ്യാർഥികൾ ഒരാളുടെ മടിയിൽ മറ്റൊരാളിരുന്ന് പ്രതിഷേധിച്ചത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടി.

ഒന്നിച്ചിരുന്നാലല്ലേ പ്രശ്‌നം മടിയിലിരുന്നാൽ പ്രശ്‌നമില്ലല്ലോ എന്ന രീതിയിലടക്കം ക്യാംമ്പയ് നുകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അന്ന് തന്നെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനടക്കമുള്ളവർ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സ്ഥലത്തെത്തുകയും അത്യാധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ച് നൽകുമെന്ന് അറിയിച്ചിരുന്നു.

പുതിയ വെയിറ്റിംഗ് ഷെഡ് നിർമിക്കുന്നതിന് വേണ്ടിയാണ് ബെഞ്ച് പൊളിച്ചു മാറ്റിയതെന്നാണ് നഗരസഭയുടെ വിശദീകരണം. പുതിയ വെയിറ്റിങ് ഷെഡിന്‍റെ  പണി ഉടൻ തന്നെ തുടങ്ങുമെന്നും ലൈബ്രറി ഉൾപ്പടെയുള്ള സൗകര്യങ്ങൾ വെയിറ്റിങ് ഷെഡിൽ ഉണ്ടാകുമെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്. ജൻട്രൽ ന്യൂട്രാലിറ്റിക്ക് പ്രധാന്യം നൽകികൊണ്ട്  പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനുള്ള തയാറെടുപ്പിലാണ്  കോർപ്പറേഷന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...