രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്റെ വസതിയിൽ ഇഡി റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജസ്ഥാനിൽ കോൺഗ്രസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടക്കുന്നു. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ രാജസ്ഥാൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുകയാണ്. പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതാസ്റയുടെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. സ്വതന്ത്ര എംഎൽഎ ഓം പ്രകാശ് ഹുഡ്‌ലയുടെ വസതിയിലും റെയ്ഡ് പുരോഗമിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നതെന്ന് ഇഡി വ്യക്തമാക്കി. അതേസമയം തന്നെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ടിനും ഇഡി സമൻസ് അയച്ചു. ഒക്ടോബർ 27ന് ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.

രാജസ്ഥാനിൽ അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര ഏജൻസികളുടെ നീക്കം. സ്ത്രീകള്‍ക്കായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇഡി ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ഗെലോട്ട് ആരോപിച്ചു. ഇന്നലെ തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് ഇഡി നടപടി തുടങ്ങി. രാജസ്ഥാനിൽ വനിതകള്‍ക്കും പാവപ്പെട്ടവര്‍ക്കും കോണ്‍ഗ്രസ് പദ്ധതികള്‍ കൊണ്ട് ഗുണമുണ്ടാകാതിരിക്കാനാണ് ബിജെപിയുടെ നീക്കമെന്നും ഗെലോട്ട് കുറ്റപ്പെടുത്തി. അന്വേഷണ ഏജന്‍സികളെ തിരഞ്ഞെടുപ്പില്‍ ദുരുപയോഗിക്കുന്നതിനെതിരെ അശോക് ഗെലോട്ട്  വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇഡി നടപടിയെന്നും കോണ്‍ഗ്രസും കുറ്റപ്പെടുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....