Thursday, July 10, 2025 3:21 am

ഇഡിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ എല്ലാ വാദമുഖങ്ങളും പൊളിക്കുന്നതാണെന്ന് : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന്റെ ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് പങ്കുണ്ടെന്ന ഇഡിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ എല്ലാ വാദമുഖങ്ങളും പൊളിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശിവശങ്കരനെ കോണ്‍ടാക്‌ട് പോയിന്റാക്കിയ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് തൃശ്ശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യദ്രോഹകേസിന്റെ ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പങ്കെടുത്തത് സംസ്ഥാനത്തിന് നാണക്കേടാണ്.

കേരളത്തില്‍ കൊവിഡ് രോഗികളോട് മനുഷ്യത്വരഹിതമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തൃശ്ശൂരില്‍ കൊവിഡ് രോഗിയായ വയോധികയെ കെട്ടിയിട്ട സംഭവം ഉണ്ടായിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജനറല്‍ ഐ.സി.യുവിലാണ് കൊവിഡ് രോഗിയെ ചികിത്സിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. മരിച്ച രോഗിയോട് ആശുപത്രി അധികൃതര്‍ അനാസ്ഥ കാണിച്ചെന്ന് മനസിലായിരിക്കുകയാണ്.

രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകളില്ല. ഉള്ളതില്‍ കെയര്‍ ടേക്കര്‍മാരില്ല. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ കാര്യത്തില്‍ കേരളം ഒന്നാംസ്ഥാനത്താണ്. മരണനിരക്ക് കുറഞ്ഞത് തങ്ങളുടെ നേട്ടമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് അടിസ്ഥാനരഹിതമായ കാര്യമാണ്. സര്‍ക്കാരിന് ദിശാബോധം നഷ്ടമായിരിക്കുന്നു. ദയനീയമായി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന് ഉപദേശം നല്‍കുന്നവര്‍ക്ക് ശാസ്ത്രീയബോധമില്ല. കള്ളക്കടത്തുകാരെയും മാഫിയകളേയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തെ അവഗണിക്കുകയാണ്. വാളയാര്‍ സംഭവത്തില്‍ പ്രതികളെ വീണ്ടും വീണ്ടും സഹായിക്കുകയാണ് സര്‍ക്കാരെന്ന് ഇരകളുടെ അമ്മ പറയുന്നു. ഇതാണോ പിണറായി വിജയന്റെ സ്ത്രീശാക്തീകരണമെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും. നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ സമരശൃംഖല സംഘടിപ്പിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ 50 മീറ്റര്‍ വ്യത്യാസത്തില്‍ അഞ്ച് പേരെ പങ്കെടുപ്പിച്ചാണ് നില്‍പ്പുസമരം നടത്തുക. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. മിസോറാം മുന്‍ഗവര്‍ണ്ണര്‍ കുമ്മനത്തിനെതിരെ പരാതിയില്ലാഞ്ഞിട്ട് പോലും സര്‍ക്കാര്‍ കേസെടുത്തു. കേരളത്തിന്റെ പൊതുസമൂഹത്തില്‍ തെളിമയോടെ നില്‍ക്കുന്ന ഒരാളെ ഇങ്ങനെ വ്യക്തിഹത്യ ചെയ്യാമെന്നാണോ പിണറായി കരുതുന്നത് ബി.ജെ.പി നേതാക്കളെ പോലീസിനെ ചട്ടുകമാക്കി ജനാധിപത്യവിരുദ്ധമായി ആക്രമിച്ചാല്‍ പാര്‍ട്ടി കയ്യുംകെട്ടിയിരിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നാനച്ഛന് പതിനഞ്ച് കൊല്ലം കഠിന തടവും 45,000 രൂപ...

0
തിരുവനന്തപുരം: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ മൂന്നാനച്ഛൻ അനിൽ...

സംസ്കൃത സർവ്വകലാശാല എം. എസ്. ഡബ്ല്യൂ., ഡിസാസ്റ്റർ മാനേജ്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യൂ., എം....

ഹിമാചല്‍ പ്രദേശില്‍ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 25കാരന്‍ പിടിയില്‍

0
ഷിംല: ഹിമാചല്‍ പ്രദേശില്‍ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 25കാരന്‍ പിടിയില്‍. ഷിംലയിലാണ്...

ലെവൽ ക്രോസ്സുകളിലെ സുരക്ഷ പരിശോധിക്കാൻ റെയിൽവേ തീരുമാനിച്ചു

0
ചെന്നൈ: കടലൂർ റെയിൽവെ ലെവൽ ക്രോസിൽ സ്‌കൂൾ വാഹനം അപകടത്തിൽപെട്ട സംഭവത്തിൻ്റെ...