വായ്പാ തട്ടിപ്പ് കേസ് : അറ്റ്ലസ് ജ്വല്ലറിയുടെ 57. 45 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറ്റ്ലസ് ജ്വല്ലറിയുടെ 57.45 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. അറ്റ്ലസ് ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡ്, ഉടമയായ അറ്റ്ലസ് രാമചന്ദ്രന്‍ (എം എം രാമചന്ദ്രന്‍), ഇന്ദിര രാമചന്ദ്രന്‍ എന്നിവരുടെ പേരിലുള്ള സ്വത്തുക്കളാണ് ഇഡി  കണ്ടുകെട്ടിയത്.  242 കോടി രൂപയുടെ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. സ്വര്‍ണം, വെള്ളി, രത്‌നാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശൂര്‍ ശാഖയില്‍നിന്ന് 2013-18 സമയത്ത്  242 കോടി രൂപ അറ്റലസ് ജ്വല്ലറി വായ്പ എടുത്തിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ചാണ് വായ്പ എടുത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്ന് കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിൽ ഇഡിയും അന്വേഷണം നടത്തി. ജനുവരിയിൽ അറ്റ്ലസ് ജ്വല്ലറിയുടെ മുംബൈ, ബെംഗളൂരു, ദില്ലി ശാഖകളിലും ഓഫീസുകളിലും ഇ ഡി റെയ്ഡ് നടത്തി 26.50 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...