ബെംഗളൂരു : മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ സുഹൃത്തുക്കളായ നാല് പേര്‍ക്ക് കൂടി എന്‍ഫോഴ്സ്‍മെന്റ് നോട്ടീസ് അയച്ചു. അബ്ദുല്‍ ലത്തീഫ്, റഷീദ്, അരുണ്‍, അനിക്കുട്ടന്‍ എന്നിവര്‍ക്കാണ് ഇ.ഡി നോട്ടീസ് അയച്ചത്. ഈ മാസം 18ന് ഇ.ഡിയുടെ ബെംഗളൂരു ഓഫീസില്‍ ഹാജരാകണം.
അനിക്കുട്ടന്‍ ബിനീഷിന്‍റെ ഡ്രൈവറാണ്. അരുണ്‍ സുഹൃത്തും. ഇവര്‍ ബിനീഷിന്‍റെ അക്കൌണ്ടില്‍ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചെന്നാണ് ഇ.ഡി റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അബ്ദുല്‍ ലത്തീഫും റഷീദും ബിനീഷിന്‍റെ പാര്‍ട്ണര്‍മാരാണ്. ഇവര്‍ക്ക് ഹാജരാകാന്‍ നേരത്തെ തന്നെ ഇ.ഡി നോട്ടീസ് അയച്ചിരുന്നു. ക്വാറന്‍റൈന്‍ ആണെന്ന് പറഞ്ഞ് ഇരുവരും ഇതുവരെ ഹാജരായിട്ടില്ല.
18നാണ് ബിനീഷിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. അന്ന് ഹാജരാകണമെന്നാണ് നാല് പേരോടും ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ബിനീഷിന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതല്‍ വ്യക്തതയ്ക്കായാണ് ഇവരെ വിളിപ്പിക്കുന്നത്.