സിഡിഎമ്മില്‍ നിന്നും കള്ളനോട്ട് കണ്ടെത്തിയ സംഭവം ; അന്വേഷണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാഷ് ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് കള്ളനോട്ട് ലഭിച്ച സംഭവത്തിൽ അന്വേഷണം പത്തനംതിട്ടയിലെ ആംബുലൻസ് ഡ്രൈവർമാരിലേക്ക്. കഴിഞ്ഞ മാസം നാലിന് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ സി.ഡി.എമ്മിൽ നിന്നാണ് കള്ളനോട്ടുകൾ അയച്ചത്. പണം നിക്ഷേപിച്ച അഴൂർ വേളൂരത്ത് ശബരിനാഥിനെ (31) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശികളായ അഖിൽ, നിതിൻ, കൊല്ലം സ്വദേശി അഖിൽ എന്നിവരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആംബുലൻസ് ഡ്രൈവർമാരാണ് ഇവർ.

കഴിഞ്ഞ മാസം നാലിനാണ് നിതിന്റെ അക്കൗണ്ടിലേക്ക് 5000 രൂപ ശബരിനാഥ് നിക്ഷേപിച്ചത്. ഇതിൽ അഞ്ഞൂറിന്റെ അഞ്ച് കള്ള നോട്ടുകൾ കണ്ടെത്തിയിരുന്നു. ബാങ്ക് മാനേജരുടെ പരാതിയിൽ നിതിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പണം ഇട്ടത് ശബരിനാഥ് ആണെന്ന് അറിയുന്നത്. ശബരിനാഥിന് പത്തനംതിട്ട സ്വദേശി അഖിലും ഇയാൾക്ക് കൊല്ലം സ്വദേശി അഖിലുമാണ് പണം നൽകിയത്. ഇവർക്ക് പിന്നിൽ മറ്റ് സംഘങ്ങൾ ഉണ്ടോയെന്ന് പോലീസ് വരികയാണ്.‌

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...